താങ്കൾ അനുഭവിച്ചതിന്റെ ഒരു ശതമാനം പോലും താൻ അനുഭവിച്ചിട്ടില്ല !റിയൽ നജീബും സ്ക്രീനിലും നജീബും കണ്ടുമുട്ടിയപ്പോൾ 

ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്ന വാർത്തയാണ് യാതാർത്ഥ നജീബും, സിനിമയിലെ നജീബും തമ്മിലുള്ള കൂടിക്കാഴ്ച്ച, താൻ ഈ സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയപ്പോൾ ശരിക്കുമുള്ള നജീബിന് കണ്ടിരുന്നില്ല, ഷൂട്ടിംഗ് അവസാനമായിരുന്നു അദ്ദേഹത്തെ കണ്ടുമുട്ടിയതെന്നു നടൻ…

ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്ന വാർത്തയാണ് യാതാർത്ഥ നജീബും, സിനിമയിലെ നജീബും തമ്മിലുള്ള കൂടിക്കാഴ്ച്ച, താൻ ഈ സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയപ്പോൾ ശരിക്കുമുള്ള നജീബിന് കണ്ടിരുന്നില്ല, ഷൂട്ടിംഗ് അവസാനമായിരുന്നു അദ്ദേഹത്തെ കണ്ടുമുട്ടിയതെന്നു നടൻ പൃഥ്വിരാജ് പറഞ്ഞിരുന്നു, അതിന്റെ വീഡിയോ താമസിക്കാതെ ചിത്രത്തിന്റെ അണിയറപ്രവര്തകര് പുറത്തുവിടുമെന്നും നടൻ പറഞ്ഞിരുന്നു, ഇപ്പോൾ ഇരുവരും തമ്മിൽ കണ്ടുമുട്ടിയ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്,

താൻ ആദ്യമായാണ് താൻ ചെയ്യ്ത കഥാപാത്രത്തിനെ ഇങ്ങനെ നേരിൽ കാണുന്നത്, ആ മരുഭൂമിയിൽ താങ്കൾ അനുഭവിച്ചതിന്റെ  ഒരു ശതമാനം പോലും ഞാൻ അനുഭവിച്ചിട്ടില്ല, അവിടുന്ന് രക്ഷപെട്ടു വന്നിട്ടും താങ്കളെ ആ കാര്യങ്ങൾ വേട്ടയാടിയിരുന്നോ. പൃഥ്വിരാജ് ചോദിച്ചപ്പോൾ നജീബ് പറഞ്ഞു ആ സംഭവങ്ങൾ താൻ ഇടക്ക് സ്വപ്നം കാണാറുണ്ടെന്നു. ഒരിക്കലും എന്റെ ഉള്ളിൽ നിന്നും ആ ഓർമ്മകൾ പോകില്ല നജീബ് പറഞ്ഞു

ഈ നോവൽ ഇറങ്ങിയതിനു ശേഷമാണ് എനിക്ക് അവിടെ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും അറിയുന്നത്, ഈ നോവൽ കാരണം എനിക്ക് ഒരുപാട് രാജ്യങ്ങൾ കാണാൻ പറ്റി. ഇനിയും ഞാൻ ദുരിതം അനുഭവിച്ച ആ സ്ഥലം എനിക്കിനിയും കാണേണ്ട, നജീബ് പറഞ്ഞു