ഒരു സ്ത്രീയായ രേഖ നായർക്ക് എങ്ങനെ ഇത് പോലെ സംസാരിക്കാൻ കഴിയുന്നുവെന്ന് പ്രേക്ഷകർ

തമിഴ് നടി രേഖ നായർക്ക് എതിരെ കടുത്ത  വിമർശനം ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയർന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രേഖ നൽകിയ ഒരു അഭിമുഖത്തിൽ സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറ്റം പറഞ്ഞിരുന്നു. സ്ത്രീകളുടെ വസ്ത്ര ധാരണം ആണ് ഒരു പരിധി വരെ പീഡനങ്ങൾക് കാരണം എന്ന രീതിയിൽ ആണ് രേഖ സംസാരിച്ചത്. സ്ത്രീകളുടെ വസ്ത്രധാരണമല്ല പീഡനങ്ങളുടെ കാരണം എന്ന വാദം നടക്കുന്ന സാഹചര്യത്തിൽ ആണ് രേഖയുടെ ഇത്തരത്തിൽ ഒരു പരാമർശം വിവാദം ഉണ്ടാക്കുന്നത്. ഇത് നിരവധി വാർത്തകൾക്ക് കാരണമായി. എന്നാൽ ഇപ്പോൾ താൻ പറഞ്ഞ കാര്യങ്ങൾക്ക് വിശദീകരണവുമായി എത്തിയിരിക്കുകയാണ് രേഖ.

രേഖയുടെ വാക്കുകൾ ഇങ്ങനെ, താൻ പറഞ്ഞത് എന്താണെന്ന് പോലും മനസ്സിലാക്കാതെ അതിനെ വളച്ചൊടിച്ച് പുതിയ വാർത്തകൾ സൃഷ്ടിക്കുകയാണ് ചില യൂട്യൂബ് ചാനലുകൾ. ഒരാൾ നിങ്ങളോട് മോശമായി പെരുമാറിയാൽ നിങ്ങൾക് അയാളെ കൈകാര്യം ചെയ്യാം. എന്നാൽ നിങ്ങൾ മോശമായി വസ്ത്രം ധരിച്ചിട്ട് അയാളെ കുറ്റം പറയാൻ എന്ത് യോഗ്യതയാണ് ഉള്ളത്. അത് തെറ്റാണു എന്ന് പറഞ്ഞതിന് ആണ് എനിക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വരുന്നത്. സാരി നെഞ്ചിനു താഴെ കിടക്കുകയും അരക്കെട്ട് കാണുകയും ചെയ്യുന്ന രീതിയിൽ ബസ്സിൽ യാത്ര ചെയ്യുന്നത് സുരക്ഷിതമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്ക് യാത്ര ചെയ്യാം.

അങ്ങനെ ഒരു രീതിയിൽ വസ്ത്രം ധരിച്ച് ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ നേരിടാൻ കൂടി തയാറാവണം. അല്ലാതെ ഒരു പ്രശ്നം ഉണ്ടായി കഴിയുമ്പോൾ പുരുഷനെ കുറ്റം പറയാതെ സ്വന്തം വസ്ത്ര ധാരണത്തിൽ കൂടി ശ്രദ്ധിക്കണം എന്നുമാണ് താൻ പറയുന്നത്. ഒരാൾ നമ്മളെ നോക്കുമ്പോൾ അയാൾ ഏതു രീതിയിൽ ആണ് നമ്മളെ നോക്കുന്നത് എന്ന് അയാളുടെ നോട്ടത്തിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാകും. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ മോശം രീതിയിൽ വസ്ത്രം ധരിച്ച് ഒരു പ്രശ്നം ഉണ്ടാകുമ്പോൾ പുരുഷനെ മാത്രം എങ്ങനെയാണ് കുറ്റം പറയുന്നത് എന്നുമാണ് രേഖ നായർ പറയുന്നത്.