ഞാൻ സിനിമ കണ്ടതിന്റെ പേരിൽ അച്ഛൻ  കുമ്പസരിപ്പിച്ചു! അതേ ഞാൻ നടി ആയപ്പോൾ പള്ളിയിൽ സ്വീകരണവും നൽകി, ഷീല 

ഒരുകാലത്തു മലയാള സിനിമ ഭരിച്ചിരുന്ന നടിയാണെന്ന് തന്നെ പറയാം ഷീല, ഇന്നും ആ അഭിനയം തുടർന്നുപോകുകയും ചെയ്യുന്നു, ഇപ്പോൾ തന്റെ കുട്ടിക്കാലത്തു സിനിമ കാണാൻ പോയതിന്റെ പേരിൽ ഉണ്ടായ കുടുംബത്തെ പ്രതിഷേധത്തെ കുറിച്ച് തുറന്നുപറയുകയാണ്…

ഒരുകാലത്തു മലയാള സിനിമ ഭരിച്ചിരുന്ന നടിയാണെന്ന് തന്നെ പറയാം ഷീല, ഇന്നും ആ അഭിനയം തുടർന്നുപോകുകയും ചെയ്യുന്നു, ഇപ്പോൾ തന്റെ കുട്ടിക്കാലത്തു സിനിമ കാണാൻ പോയതിന്റെ പേരിൽ ഉണ്ടായ കുടുംബത്തെ പ്രതിഷേധത്തെ കുറിച്ച് തുറന്നുപറയുകയാണ് നടി, തനിക്ക് അഭിനയം കുട്ടിക്കാലത്തു മുതൽ  ഒരുപാട് ഇഷ്ട്ടമായിരുന്നു, എന്നാൽ കുടുംബത്തെ ആർക്കും ആദ്യം ഇഷ്ടമായില്ല, എന്നാൽ പിന്നെ ജീവന മാർഗ്ഗം അഭിനയം മാത്രമായി ഷീല പറയുന്നു.

ആദ്യമായി സിനിമയ്ക്ക് പോയപ്പോൾ അപ്പൻ ഒരുപാടു വഴക്ക് പറഞ്ഞു, എന്തോ മഹാപാപം ചെയ്യ്തതുപോലെ ആയിരുന്നു അവരുടെ പെരുമാറ്റം, സിനിമ കണ്ടു വന്നപ്പോൾ അപ്പൻ പറഞ്ഞു ഇനിയും പള്ളിയിൽ പോയി കുമ്പസരിച്ചിട്ട് മതി എല്ലാം, ഇത് തന്നെയാണ് പള്ളിയിലെ അച്ഛൻ പറഞ്ഞതും, അതായിരുന്നു അന്നത്തെ നിലപാട്, അന്നൊരു സിനിമ കാണാൻ പോയപ്പോൾ ഇത്രയും പുകിൽ

ഞാൻ ചെയ്യ്ത പാപം എന്താണെന്ന് മാത്രം മനസിലായില്ല, അന്ന് വെറും പത്തുവയസ്സല്ലേ ഉള്ളൂ, ഞാൻ അച്ഛനോട് ചോദിച്ചു ചെയ്യ്ത പാപം എന്താണെന്ന്, അപ്പോൾ അദ്ദേഹം പറഞ്ഞു നീ ഒരു സിനിമ കണ്ടു അത് മഹാപാപം ആണെന്ന്, എന്നാൽ പിന്നീട് ഞാൻ ഒരു നടി ആയി, കുടുംബത്തിൽ ബുദ്ധിമുട്ടുകൾ വന്നപ്പോൾ സിനിമ അല്ലാതെ ജീവിക്കാൻ കഴിയില്ലെന്നായി അങ്ങനെയാണ് കുടുംബക്കാർ സമ്മതിച്ചത്, എന്നാൽ നടി ആയപോൾ കുമ്പസാരിച്ച പള്ളിയിൽ തന്നെ എനിക്ക് സ്വീകരണവും ലഭിച്ചു, അവിടെ ഇരുന്ന് അച്ഛൻമാരോട്ഞാ ൻ വിവരം പറഞ്ഞു അവർ എല്ലാം ചിരിച്ചു, അപ്പോൾ സിനിമ അത്ര മഹാപാപമല്ല , അച്ഛൻമാരും സിനിമ കാണുമല്ലേ ഷീല ചിരിച്ചുകൊണ്ട് പറയുന്നു.