Categories: Film News

‘ദി കിംഗി’ലെ ‘നീ വെറും പെണ്ണാണ്’ എന്ന് പറയുന്ന രംഗം  എങ്ങനെയാണ് സ്ത്രീ വിരുദ്ധമാകുന്നത്, മറ്റൊന്നിലും ഇത് നിങ്ങൾ കണ്ടില്ലേ, രഞ്ജിപണിക്കർ

മലയാള സിനിമയിലെ നടനും, എഴുത്തുകാരനുമായ താരമാണ് രഞ്ജി പണിക്കർ, ഇപ്പോൾ താരം തന്റെ ചിത്രമായ ‘ദി കിംഗ്’  ലെ ഒരു രംഗത്തെ കുറിച്ച് പറയുന്ന വാക്കുകൾ ആണിവ, നടന്റെ പുതിയ ചിത്ര൦ മാസ്റ്റർ പീസിന്റെ പ്രൊമോഷൻ വേദിയിലാണ് രഞ്ജിത്ത് ഈ വാക്കുകൾ  പറയുന്നത്, ദി കിംഗ് എന്ന ചിത്രത്തിൽ നീ വെറും പെണ്ണാണ് എന്ന് പറയുന്ന ഡയലോഗ് എങ്ങനെയാണ് ഒരു സ്ത്രീ വിരുദ്ധ കാര്യമാണെന്ന് പറയുന്നത്, ഇതിനകത്തെ പൊളിറ്റിക്കൽ കറക്ടനസ്‌  എന്താണ് രഞ്ജിപണിക്കർ ചോദിക്കുന്നു.

നീ വെറും ഒരു പെണ്ണാണ് എന്ന ഡയലോഗിൽ എന്താണ് സ്ത്രീ വിരുദ്ധത ഉള്ളത്,  എന്നാൽ ഈ സ്ത്രീ വിരുദ്ധത നിങ്ങൾ മറ്റൊന്നിലും കണ്ടില്ലേ, നമ്മളുടെ സമൂഹത്തിൽ എന്തെല്ലാം സ്ത്രീവിരുദ്ധതയും, മനുഷ്യ വിരുദ്ധതയും നടക്കുന്നു, അങ്ങനെയുള്ള കാര്യങ്ങൾ സിനിമയിൽ എത്താറുണ്ട്. മലയാളത്തിലെ 90 % പാട്ടുകളും, രാമായണം ഉൾപ്പെടെയുള്ള എല്ലാ കാര്യത്തിലും സ്ത്രീ വിരുദ്ധത ഇല്ലേ

അതൊന്നിനും ഉത്തരമില്ല, ദി കിംഗ് എന്ന ചിത്രത്തിലെ ഈ ഒരു ഡയലോഗ് ആണ് പ്രശ്നം, നമ്മളുടെ സമൂഹത്തിൽ സ്ത്രീ വിരുദ്ധത നടക്കാറുണ്ട്, അതിനെ സിനിമയിൽ കാണിച്ചു അത്രേയുള്ളു, സിനിമ ഒരു സമൂഹത്തിന്റെ ഭാഗമാണ് രഞ്ജി പണിക്കർ പറയുന്നു,

 

Suji