നമുക്ക് ചിരിക്കാൻ അറിയാമെങ്കിൽ ആരുടെ മുന്നിലും പിടിച്ചു നിൽകാം, രഞ്ജു രഞ്ജിമാർ

നിരവധി ആരാധകരുള്ള സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആണ് രഞ്ജു രഞ്ജിമാർ. നിരവധി താരങ്ങളെയാണ് ഇതിനോടകം താരം മേക്കപ്പ് ചെയ്തിരിക്കുന്നതും പേര് നേടിയിരിക്കുന്നതും. ബോളിവുഡിന്റെ ക്യൂൻ ദീപിക പദുക്കോണിനെ വരെ മേക്കപ്പ് ചെയ്യാനുള്ള ഭാഗ്യം രഞ്ജുവിന്…

നിരവധി ആരാധകരുള്ള സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആണ് രഞ്ജു രഞ്ജിമാർ. നിരവധി താരങ്ങളെയാണ് ഇതിനോടകം താരം മേക്കപ്പ് ചെയ്തിരിക്കുന്നതും പേര് നേടിയിരിക്കുന്നതും. ബോളിവുഡിന്റെ ക്യൂൻ ദീപിക പദുക്കോണിനെ വരെ മേക്കപ്പ് ചെയ്യാനുള്ള ഭാഗ്യം രഞ്ജുവിന് ലഭിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ രഞ്ജു തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. അതെല്ലാം വലിയ  രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. തന്റെ ജീവിതത്തിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ എല്ലാം താരം പലപ്പോഴും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഇന്ന് നിരവധി ആരാധകരുള്ള സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആണ് രഞ്ജു രഞ്ജിമാർ.

ഇപ്പോഴിതാ രഞ്ജു തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഞാൻ എങ്ങനെ ഇരിക്കണം എന്നത്, എന്റെ മാത്രം അവകാശം ആണ്, ഞാൻ ജീവിക്കുന്ന ചുറ്റുപാടും, സോസൈറ്റിയും, അതിൽ പെടുന്ന ചില വ്യക്തികളും,എന്നെ അംഗീകരിക്കണം എന്നത് എന്റെ ആഗ്രഹം ആയിരിക്കാം, അംഗീകരിക്കണോ വേണ്ടയോ എന്നത് അവരുടെ മാത്രം സ്വാതന്ദ്ര്യവും, എനിക്കറിയാം എന്റെ കുറവുകളും, കഴിവുകളും, ഒരു വ്യക്തിയെ നമുക്കു പൂർണമായി എങ്ങനെ മനസ്സിലാക്കാൻ കഴിയും, ഒരിക്കലും പറ്റില്ല.

എല്ലാം അംഗീകരിക്കുമ്പോഴും നമ്മുടേ ജീവിതത്തിന്റെ താക്കോൽ നമ്മുടേ കൈകളിൽ തന്നെ ആയിരിക്കും, ഇതിനിടയിൽ ആവശ്യങ്ങൾക്കായി സമീപിക്കുന്നവരും, ആവശ്യം കഴിഞ്ഞു ഉപേക്ഷിക്കുന്നവരും, ഒഴുവാക്കാൻ ശ്രമിക്കുന്നവരും സർവസാധാരണം ആണെന്ന ബോധം നമുക്കുണ്ടാകണം. പിന്നെ നമ്മുടേ സന്തോഷോം അതു ഒരു നിമിഷമെങ്കിൽ ഒരു നിമിഷം അതു കിട്ടുമ്പോൾ ആസ്വദിക്കുക നാളെ ആ സന്തോഷം നമ്മളെ തേടി വീണ്ടും വരുമെന്ന് ധരിച്ചു വച്ചു ജീവിക്കണ്ട, നമുക്ക് ചിരിക്കാൻ അറിയാമെങ്കിൽ ആരുടെ മുന്നിലും പിടിച്ചു നിൽകാം, അതൊരുതരം ട്രിക്ക് ആണേ എന്നുമാണ് പോസ്റ്റിൽ പറയുന്നത്.