News

ചൊറിയുന്നുണ്ടെങ്കില്‍ മാറി നിന്ന് മാന്തിക്കോ…! മക്കള്‍ക്ക് ആശംസകളുമായി അമ്മ രഞ്ജു രഞ്ജിമാര്‍..!!

കഴിഞ്ഞ ദിവസമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്ന് മറ്റൊരു വിപ്ലവകരും സന്തോഷകരവുമായ വാര്‍ത്ത എത്തിയത്. മിസ് ട്രാന്‍സ് ഗ്ലോബല്‍ ശ്രുതി സിത്താരയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സറും മോഡലും ആയ ദയ ഗായത്രിയും പ്രണയം തുറന്ന് പറയുന്നതും ഒന്നായി ജീവിക്കാന്‍ തീരുമാനിക്കുന്നതും ആയിരുന്നു ആ വാര്‍ത്ത. രണ്ട് വര്‍ഷത്തോളമായി ഉള്ളില്‍ കൊണ്ടു നടന്ന പ്രണയത്തെയാണ് ഇവര്‍ പുറത്ത് കൊണ്ടു വന്നത്.

ഇപ്പോഴിതാ പ്രണയം തുറന്ന് പറഞ്ഞ് ഒന്നായതോടെ കേരളത്തിലെ ആദ്യത്തെ ലെസ്ബിയന്‍ ട്രാന്‍സ് ജെന്‍ഡര്‍ ജോഡിയായി ഇരുവരും മാറിയിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ മക്കള്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തിയ അമ്മ രഞ്ജു രഞ്ജിമാറിന്റെ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. കേരളത്തിലെ തിരക്കേറിയ മേക്ക്അപ്പ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് രഞ്ജു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് വേണ്ടി പോരാടുകയും തന്റെ കമ്മ്യൂണിറ്റിയിലുള്ളവര്‍ക്കെല്ലാം അമ്മയായി മാറുകയും ചെയ്ത വ്യക്തിയാണ് രഞ്ജു.

ശ്രുതിയും ദയയും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍ തന്നെ ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരും എന്ന് ഉറപ്പുണ്ടായിരുന്നു എന്നാണ് ഇരുവരും തുറന്ന് പറഞ്ഞത്. ഇപ്പോഴിതാ തന്റെ മക്കള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു എന്നും ചൊറിയുന്നവര്‍ മാറി നിന്ന് മാന്തിക്കോളൂ എന്നുമാണ് രഞ്ു രഞ്ജിമാര്‍ പറയുന്നത്.. മക്കള്‍ക്ക് ആശംസകള്‍ നേര്‍ന്ന് രഞ്ജു കുറിച്ചത് ഇങ്ങനെയായിരുന്നു… നിങ്ങള്‍ നിങ്ങളുടെ ജീവിതം ആസ്വദിക്കു, നേര്‍ക്കുന്നെര്‍ക്കു വരുന്ന വിമര്‍ശനങ്ങളും, പരിഹാസങ്ങളും, അവഗണിച്ചു കളയുക, bcz അനുഭവിച്ചതും, പോരാടിയതും, ഇതിനും മുകളിലല്ലേ, ഭൂമി ഉരുണ്ടതാണെന്നു നമ്മളാരും കണ്ടിട്ടില്ല that’s only our feelings, നേരം വെളുക്കാത്തവര്‍ക്കും,

ബോധമില്ലാത്തവര്‍ക്കും, ഇതൊക്കെ വെറുതെ sexfeeling മാത്രമായെ കാണാന്‍ കഴിയു, ഒരാളെ ചേര്‍ത്തുപിടിക്കുന്നതോ, അശ്വസിപ്പിക്കുന്നതോ, കെട്ടിപിടിക്കുന്നതോ, ഒരു വലിയ ഭൂമി കുലുക്കം പോലെ കാണുന്നവരുടെ കണ്ണിലെ തിമിരം മാറാന്‍ 2500ആയാലും നടക്കില്ല, നിങ്ങളുടെ സന്തോഷങ്ങള്‍ അത് നിങ്ങള്‍ക്ക് മാത്രമുള്ളതാണ്, അവിടെ കടന്നുവരുന്ന ചിലര്‍ പുഴുക്കുത്തുക്കള്‍ മാത്രമാണ്, തിരിച്ചറിഞ്ഞും, മനസിലാക്കിയും മുന്നോട്ടു പോകു bcz you both are have good caliber and future,

 

 

Recent Posts

ബള്‍ബ് കണ്ടുപിടിച്ചത് 1880ല്‍ മാത്രം! 1680ല്‍ ഛത്രപതി ശിവജിയുടെ കൊട്ടാരത്തില്‍ ബള്‍ബ്, ട്രോളി സോഷ്യല്‍ ലോകം

മറാഠി സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. അക്ഷയ് കുമാറിന്റെ ആദ്യ മറാഠി ചിത്രമാണ് 'വേദാന്ത് മറാത്തേ…

11 mins ago

നമ്മൾ അടച്ച മുറി തുറന്നു കൊടുക്കാതെ ഒരാളും ബലാത്സംഗം ചെയ്യില്ല സ്വാസിക!!

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. ഇപ്പോൾ താരത്തിന്റെ അഭിമുഖങ്ങൾ ഒരുപാടു പ്രിയങ്കരമാകുകയാണ് പ്രേക്ഷകർക്ക്. ഇപ്പോൾ  ടബ്ബ്ളി യു സിസി പോലുള്ള…

12 mins ago

വിവാഹം കഴിഞ്ഞാൽ ഭർത്താവ് പറയുന്നത് മാത്രം കേട്ട് ജീവിക്കേണ്ടവരല്ല സ്ത്രീകളെന്ന് ഷീലു എബ്രഹാം

തനിക്ക് ഭർത്താവിന്റെ പിന്തുണ ലഭിച്ചില്ലായിരുന്നെങ്കിൽ താനൊരു സാധാരണ വീട്ടമ്മമാരെ പോലെ വീടിനുള്ളിൽ ഒതുങ്ങി പോകുമായിരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് നടി ഷീലു എബ്രഹാം.…

30 mins ago