ഹിന്ദുവായിരുന്ന സുധി ക്രിസ്ത്യൻ മതം സ്വീകരിച്ചത്കൊണ്ടാണ് പള്ളിയിൽ അടക്കിയത്

കേരളക്കരയെ ഒന്നാകെ സങ്കട കടലിൽ ആഴ്ത്തിയിട്ടാണ് നടൻ സുധിയുടെ വിയോഗവർത്ത പുറത്ത് വന്നത്. ഈ മാസം ആദ്യമാണ് സുധിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെടുന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സുധിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ ആയില്ല. മഹേഷ് കുഞ്ഞുമോൻ, ബിനു അടിമാലി, ഉല്ലാസ് തുടങ്ങിയവരും സുധിക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്നു. ഇവർക്കും ഗുരുതരമായി പരുക്ക് ഏറ്റിരുന്നു. എന്നാൽ സുധിയെ മാത്രമാണ് രക്ഷിക്കാൻ കഴിയാതെ വന്നത്. സുധിയുടെ വിയോഗ വാർത്ത വലിയ ആഘാതമാണ് പ്രേക്ഷകർക്ക് നൽകിയത്. സുധിയുടെ ഭാര്യ രേണുവിനെയും മക്കളെയും കുറിച്ചായിരുന്നു ഈ വാർത്ത അറിഞ്ഞപ്പോൾ പ്രേക്ഷകർ ആദ്യം ചിന്തിച്ചത്.

ഇന്നും ഇവർക്ക് സുധിയുടെ വിയോഗം ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. എന്നാൽ സുധിയുടെ ശവസംസ്ക്കാര ചടങ്ങുകളോട് അനുബന്ധിച്ച് പല വാർത്തകളും പുറത്ത് വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ഇത്തരത്തിൽ വന്ന വാർത്തകളെ കുറിച്ച് തുറന്നു പറയുകയാണ് താരത്തിന്റെ ഭാര്യ രേണു. സുധിയുടെ മരണവുമായി ബന്ധപ്പെട്ടു പുറത്ത് വന്ന വാർത്തകൾ തങ്ങളെ വല്ലാതെ വേദനിപ്പിച്ചു എന്നാണ് രേണു പറയുന്നത്. പലപ്പോഴും ഇത്തരത്തിൽ ഉള്ള വാർത്തകൾ തന്നെയും കുടുംബത്തെയും മാനസികമായി തളർത്തുന്ന തരത്തിൽ ആയിരുന്നു. സുധിയെ പള്ളിയിൽ അടക്കിയതിന്റെ കാരണം ആയാണ് പല തെറ്റായ വാർത്തകളും പ്രചരിച്ചത്.

സുധി ജനിച്ചത് ഹിന്ദു ആയിട്ടാണെങ്കിലും പിന്നീട് സുധി ക്രിസ്ത്യൻ മതം സ്വീകരിച്ചിരുന്നു. അത് കൊണ്ടാണ് അദ്ദേഹത്തിനെ പള്ളിയിൽ അടക്കിയത്. ശവസംസ്ക്കാരവുമായി ബന്ധപ്പെട്ടു സുധിയുടെ വീട്ടുകാരുമായി ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ അമ്മയ്ക്ക് ഇവിടെ വരാൻ കഴിയാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് അവിടെ എത്തിച്ച് സുധിയെ കാണണമെന്ന് പറഞ്ഞത്. ഞങ്ങൾ രണ്ടു മതക്കാർ ആയിരുന്നു എങ്കിലും സുധിയുടെ വീട്ടുകാരുമായി നല്ല അടുപ്പത്തിൽ തന്നെ ആയിരുന്നു എന്നും സുധിക്കൊപ്പം താൻ സുധിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു എന്നും അവരുടെ വീട്ടുകാരുടെ കൂടെ സമ്മതത്തോടെയാണ് പള്ളിയിൽ അടക്കം ചെയ്തത് എന്നുമാണ് രേണു പറഞ്ഞത്.