ഇപ്പോഴും സുബി ഞങ്ങളുടെ കൂടെയില്ല എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല

വർഷങ്ങൾ കൊണ്ട് അഭിനയ രംഗത്ത് സുപരിചിതയായ താരമാണ് ദേവി ചന്ദന. നിരവധി ടെലിവിഷൻ പരമ്പരകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചിട്ടുള്ളത്. ടെലിവിഷൻ പരിപാടികളും സ്റ്റേജ് പ്രോഗ്രാമുകളിലും എല്ലാം വർഷങ്ങൾ കൊണ്ട് സജീവമാണ് താരം. ഇപ്പോൾ…

വർഷങ്ങൾ കൊണ്ട് അഭിനയ രംഗത്ത് സുപരിചിതയായ താരമാണ് ദേവി ചന്ദന. നിരവധി ടെലിവിഷൻ പരമ്പരകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചിട്ടുള്ളത്. ടെലിവിഷൻ പരിപാടികളും സ്റ്റേജ് പ്രോഗ്രാമുകളിലും എല്ലാം വർഷങ്ങൾ കൊണ്ട് സജീവമാണ് താരം. ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിൽ കൂടിയും താരം ആരാധകരുമായി തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. താരത്തിന്റെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിലേക്ക് എന്ന പരമ്പരയിൽ വില്ലത്തി വേഷത്തിൽ എത്തിയിരിക്കുകയാണ് താരം. ഇപ്പോഴിതാ താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ്.

തനിക്ക് പലപ്പോഴും വലിയ രീതിയിൽ തന്നെ ബോഡി ഷൈമിങ് നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് താരം പറയുന്നത്. താൻ തടി ഉള്ളപ്പോഴും വേദികളിൽ നൃത്തം ചെയ്തിട്ടുണ്ട് തടി ഇല്ലാത്തപ്പോഴും നൃത്തം ചെയ്തിട്ടുണ്ട്. തടി ഉള്ളപ്പോൾ നൃത്തം ചെയ്യുന്ന സമയത്ത് നിലവിളി ശബ്‌ദമുള്ള വണ്ടി വിളിക്കട്ടെ എന്നൊക്കെ സ്റ്റേജിനു താഴെ ഇരുന്നു ആളുകൾ ചോദിച്ചിട്ടുണ്ട്.വണ്ണം ഉള്ള സമയത്ത് ഇത് വൃത്തികേടാണ് പ്രായം കൂടുതൽ തോന്നുമെന്നൊക്കെ പലരും പറഞ്ഞു. വണ്ണം കുറച്ചപ്പോൾ ചോദിച്ചത് ഷുഗർ ഉണ്ടോ എന്നാണ്. വർക്ക്ഔട്ട് ചെയ്തു കുറച്ചതാണെന്ന് പറഞ്ഞപ്പോൾ കഴുത്തൊക്കെ ചുളുങ്ങി വൃത്തിക്കേടായി പോയി എന്നാണ് പലരും പറഞ്ഞത്. നമ്മൾ എന്ത് ചെയ്താലും അതിനെ കുറ്റം പറയാൻ ആളുകൾ കാണും.

സുബിയും ഞാനും ഇരുപത് വർഷത്തിൽ ഏറെയായി സുഹൃത്തുക്കൾ ആയിരുന്നു. എൻ സി സി യിൽ വെച്ചാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. സുബി മൈക്കിൾ ജാക്സൺ നൃത്തം ചെയ്തത് എനിക്ക് അത്ഭുതം ആയിരുന്നു. അങ്ങനെയാണ് ഞാൻ സുബിയെ പോയി പരിചയപ്പെട്ടത്. സുഹൃത്തുക്കൾ എന്നു പറയുമ്പോൾ എന്നും വിളിക്കുന്നവർഅല്ല . ഞങ്ങൾ ഒരുമിച്ച് ട്രിപ്പ് ഒക്കെപോയിട്ടുണ്ട് . നീ കൂടെ ഉണ്ടെങ്കിൽ അമ്മയ്ക്ക് സമാധാനമാണ് എന്ന് സുബി എന്നോട് പറയുമായിരുന്നു. അവൾ കുറച്ച് നേരുതേ പോയെന്നെ ഉള്ളു. നമ്മളൊക്കെ പിന്നാലെ പോകേണ്ടവർ ആണെന്നും അവൾ കൂടെ ഇല്ല എന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല എന്നും ദേവി ചന്ദന പറഞ്ഞു.