‘എനിക്ക് നിന്നോട് ഒരു ക്രഷ് തോന്നുന്നുണ്ട്’; മറച്ച് വയ്ക്കാതെ ശ്രിതുവിനോട് തുറന്ന് പറഞ്ഞ് രസ്മിൻ

പ്രണവും വിരഹവും അട്രാക്ഷനും എല്ലാം എല്ലാ ബി​ഗ് ബോസ് സീസണുകളിലും ഉണ്ടാകാറുണ്ട്. ഷോയുടെ ആറാം സീസണിലും ഇതിന് വലിയ വ്യത്യാസം ഒന്നുമില്ല. ഇപ്പോൾ അങ്ങനെ ഒരു വെളിപ്പെടുത്തലാണ് ബി​ഗ് ബോസ് വീടിന് പുറത്ത് ചർച്ചയാകുന്നത്. രസ്മിനാണ് തൻറെ ക്രഷ് ഇഷ്ടപ്പെട്ടയാളോട് വെളിപ്പെടുത്തിയത്. അർദ്ധ രാത്രി സംസാരിക്കവേ ശ്രിതുവിനോടാണ് രസ്മിൻറെ തൻറെ താത്പര്യം അറിയിച്ചത്.

ഇരുവരും കൂടെ സംസാരിച്ച് കൊണ്ട് പുൽത്തകിടിയിൽ കിടക്കുകയായിരുന്നു. ശ്രിതുവിനെ രസ്മിൻ വിളിച്ച് അങ്ങോട്ടേയ്ക്ക് വരികയായിരുന്നു. ആരോടും പറയരുത് എന്ന മുഖവുരയോടെയാണ് രസ്മിൻ സംസാരിച്ച് തുടങ്ങിയത്. ശ്രിതു കുറച്ച് ഡിസ്റ്റൻസ് ഇട്ടാലോ എന്ന് വിചാരിക്കുകയാണ്. പുറത്ത് എന്ത് വിചാരിക്കും എന്ന് അറിയില്ല. നിനക്ക് പ്രശ്നം ആകാതിരിക്കാനാണ് ഡിസ്റ്റൻസ് ഇടുന്നത്. അതായത് എനിക്ക് നിന്നോട് ഒരു ക്രഷ് തോന്നുന്നുണ്ട് – എന്നാണ് രസ്മിൻ പറഞ്ഞത്.

നിന്നെ വിശ്വാസം ഉള്ളതുകൊണ്ടും നിനക്ക് പ്രശ്നം ഉണ്ടാകാതിരിക്കാനുമാണ് ഇത്തരം ഒരു കാര്യം പറയുന്നത്. സോറി എന്നും രസ്മിൻ പറഞ്ഞു. എന്നാൽ, അത് പ്രശ്നമില്ലെന്നുള്ള മറുപടിയാണ് ശ്രിതു നൽകിയത്. പിന്നീട് ശ്രിതുവിനോട് അടുക്കളയിൽ വച്ചും ഓകെ അല്ലേയെന്ന് രസ്മിൻ ചോദിച്ചു. കിടക്കാൻ പോകുന്ന വേളയിൽ രശ്മിൻ വിശ്വാസം അതല്ലെ എല്ലാം എന്നും പറഞ്ഞു. രസ്മിന്റെ ഐഡന്റിറ്റിയാണ് വെളിപ്പെട്ടത് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്.