ന്യൂഡല്‍ഹി: യന്ത്ര ഊഞ്ഞാല് തകര്‍ന്നുവീണ് അമ്യൂസ്മെന്റ് പാര്‍ക്കില്‍ രണ്ട് പേര് മരിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട് യന്ത്രം അടുത്തുള്ള തൂണില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.
അഹമ്മദാബാദിലെ കന്‍കരിയയില്‍ ആയിരുന്നു സംഭവം. യന്ത്ര ഊഞ്ഞാലില്‍ അപകടത്തില്‍പ്പെടുന്ന സമയത്ത് 31 പേര് ഉണ്ടായിരുന്നതായാണ് സൂചന. 29 പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പുവരുത്തുമെന്നും സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായും മുൻസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ വിജയ് നെഹ്റ അറിയിച്ചു.