റിമിയെ കുറിച്ചുള്ള പോസ്റ്റുമായി മുക്ത, താരം പറഞ്ഞത് കേട്ടോ

നിരവധി ആരാധകരുള്ള താരമാണ് മുക്ത. ഒരു കാലത്ത് നിരവധി ചിത്രങ്ങളിൽ ആണ് താരം സജീവമായിരുന്നത്. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ മുക്ത അഭിനയിച്ചിട്ടുണ്ട് എങ്കിലും തമിഴിൽ ആണ് താരത്തിന് കൂടുതൽ തിളങ്ങാൻ അവസരം ലഭിച്ചത്. തമിഴിൽ നിരവധി ചിത്രങ്ങളിൽ ആണ് താരം നായികയായി അഭിനയിച്ചത്. അത് കൊണ്ട് തന്നെ തെന്നിന്ത്യയിൽ തന്നെ നിരവധി ആരാധകർ ആണ് മുക്തയ്ക്ക് ഉള്ളത്. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം. റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ ആണ് താരം വിവാഹം കഴിക്കുന്നത്. ഇവർക്ക് ഒരു കുഞ്ഞും ഉണ്ട്.

സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്ന മുക്ത സീരിയലുകളിൽ കൂടി വീണ്ടും അഭിനയത്തിൽ സജീവമായിരുന്നു. മുക്തയുടെ തിരിച്ച് വരവ് ആരാധകരിൽ വലിയ ആഘോഷമാണ് ഉണ്ടാക്കിയത്. വലിയ സ്വീകാര്യത തന്നെയാണ് താരത്തിന് തന്റെ തിരിച്ച് വരവിൽ ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴ് സീരിയൽ രംഗത്തും താരം സജീവമായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ മുക്ത തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ മുക്ത പങ്കുവെച്ച വിശേഷങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. റിമിക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ ആണ് മുക്ത പങ്കുവെച്ചിരിക്കുന്നത്.

എന്റെ ചേച്ചി എന്ത് ക്യൂട്ട് ആണെന്നോ. ഞങ്ങളുടെ ജീവിതത്തിൽ ഇത്രയും അനുഗ്രഹമായി നിൽക്കുന്നതിന് നന്ദി. ചേച്ചിയെ ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നു എന്നുമാണ് റിമിക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ട് മുക്ത കുറിച്ചിരിക്കുന്നത്. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരാൾ ആണ് റിമി ടോമി. റിമി തന്റെ സഹോദരന് സമ്മാനമായി നൽകിയ ഫ്‌ളാറ്റിൽ ആണ് റിങ്കുവും മുക്തയും താമസിക്കുന്നത്. തന്റെ മകൾ കൺമണിയെ അഭിനയത്തിലേക്ക് എത്തിക്കാൻ ഏറെ പിന്തുണച്ചവരിൽ ഒരാൾ ആണ് റിമി ടോമി.

Devika Rahul