Film News

മഞ്ഞില്‍ മുങ്ങി വിറച്ച് പുതുവെള്ളൈമഴൈ ആലപിച്ച് റിമി ടോമി!!

മലയാളത്തിന്റെ പ്രിയ ഗായികയാണ് റിമി ടോമി. ഏറെ ആരാധകരുള്ള ഗായികയായും അവതാരകയായുമെല്ലാം നടിയുമെല്ലാം ആയെല്ലാം താരം ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് റിമി. ഇപ്പോഴിതാ താരത്തിന്റെ ഫിന്‍ലന്‍ഡിലെ അവധി ആഘോഷത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.

ഇത്തവണത്തെ റിമിയുടെ യാത്ര മഞ്ഞ് പുതച്ചു കിടക്കുന്ന ഫിന്‍ലന്‍ഡിലേക്കായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് റിമിയുടെ ഫിന്‍ലന്‍ഡ് യാത്രയുടെ വിശേഷങ്ങള്‍. മഞ്ഞില്‍ മുങ്ങി തണുത്ത് വിറങ്ങലിച്ച് പാട്ടുപാടുന്ന വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. എആര്‍ റഹ്‌മാന്റെ സൂപ്പര്‍ഹിറ്റ് ഗാനം പുതുവെള്ളൈമഴൈ ആണ് താരം ആലപിക്കുന്നത്. കൊടും തണുപ്പില്‍ വിറക്കുന്നുണ്ടെങ്കിലും താരം അതിമനോഹരമായി തന്നെ ഗാനം ആലപിക്കുന്നുണ്ട്.

തിരക്കേറിയ ജീവിതത്തിലും യാത്രകള്‍ക്കായി റിമി പ്രത്യേകം സമയം കണ്ടെത്താറുണ്ട്. കുടുംബത്തോടൊപ്പം യാത്ര പോകാറുമുണ്ട്. ജീവിതത്തിലെ പ്രതിസന്ധികളൊന്നും തന്നെ താരത്തിന്റെ കരിയറിനെയോ ജീവിതത്തിനെയോ ബാധിച്ചിട്ടില്ല.

Anu B