ആ ചിത്രത്തിന് ശേഷം ആളുകൾ തന്നോട് ബഹുമാനത്തോടെ സംസാരിക്കുകയും, കാലുതൊട്ട് വന്ദിക്കുകയും ചെയ്‌യും; ഞാൻ ദൈവമല്ല, ഋഷഭ്  ഷെട്ടി 

Follow Us :

പ്രേക്ഷകർക്ക് മികച്ച കാഴ്ചാനുഭവം സൃഷ്ടിക്കപ്പെട്ട സിനിമ ആയിരുന്നു കാന്താര, ഇതിലെ ദൈവിക രൂപമുള്ള നടൻ ഋഷഭ് ഷെട്ടിയുടെ അഭിനയം പ്രേക്ഷകരെ ഒരുപാട് സ്വാധീനിച്ചിരുന്നു, ഇപ്പോൾ താൻ ഈ ചിത്രത്തിലഭിനയിച്ചതിനു ശേഷം ആളുകൾ തന്നോട് ബഹുമാനത്തോടെ സംസാരിക്കുകയും, തന്റെ കാൽ തൊട്ട് വണങ്ങുകയും ചെയ്യാറുണ്ടെന്ന് പറയുകയാണ് നടനും, സംവിധായകനുമായ ഋഷഭ് ഷെട്ടി. ഇപ്പോൾ സിനിമ റിലീസ് ചെയ്യ്തിട്ടു രണ്ടു വര്ഷത്തോളം കഴിഞ്ഞു, എന്നിട്ടും ഇപ്പോളും ആളുകൾ തന്നെ കാണുമ്പൊൾ വളരെ ബഹുമാനത്തോടെയാണ് സംസാരിക്കുന്നത്

കൂടാതെ വളരെ ഭക്തിയോടു എന്റെ കാൽ തൊട്ട് വന്ദിക്കാറുമുണ്ട്. ഈ കാഴ്ച്ച കാണുമ്പോൾ അവരോടു എന്താണ് പറഞ്ഞു കൊടുക്കേണ്ടത് എന്ന് എനിക്കറിയില്ല, ഞാൻ ഒരു നടൻ മാത്രമാണ് അല്ലാതെ ഒരു ദൈവത്തിന്റെയും പ്രതിപുരുഷനല്ല. കാന്താരയില്‍ നിങ്ങള്‍ കണ്ടത് ഞാന്‍ ചെയ്ത ഒരു കഥാപാത്രം മാത്രമാണ്. ആ ദൈവം ഞാനല്ല. എനിക്ക് സ്‌നേഹം നല്‍കിയതിന് ദൈവങ്ങളോടും ആളുകളോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു

എന്നാൽ എന്നെ ഒരു കലാകാരനായി എല്ലാവരും അംഗീകരിക്കുക, ഭക്തി അത് ദൈവത്തിനോട് മതി എന്നാണ് ഋഷഭ് ഷെട്ടി ഒരു അഭിമുഖത്തിൽ പറഞ്ഞത്, ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലാണ് പ്രേഷകരെല്ലാം, കാന്താരയുടെ  ഫസ്റ്റ് ചാപ്റ്റർ ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ്, കാന്താരയുടെ ചരിത്രമാണ് ഇനിയും ചിത്രത്തിൽ  പറയാന്‍ പോകുന്നത്.