ഞാൻ മേക്കപ്പിട്ടാൽ അത് ഗേയും പെണ്ണുമൊക്കെ ആയത് കൊണ്ട്

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് റിയാസ്. ബിഗ് ബോസ് സീസൺ ഫോറിലെ ശക്തനായ ഒരു മത്സരാർത്ഥി കൂടിയായിരുന്നു റിയാസ്. വൈൽഡ് കാർഡ് എൻട്രിയിൽ കൂടിയാണ് റിയാസ് പരിപാടിയിലേക്ക് എത്തുന്നത്. അതിനു ശേഷം ബിഗ്…

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് റിയാസ്. ബിഗ് ബോസ് സീസൺ ഫോറിലെ ശക്തനായ ഒരു മത്സരാർത്ഥി കൂടിയായിരുന്നു റിയാസ്. വൈൽഡ് കാർഡ് എൻട്രിയിൽ കൂടിയാണ് റിയാസ് പരിപാടിയിലേക്ക് എത്തുന്നത്. അതിനു ശേഷം ബിഗ് ബോസ് ആരാധകരുടെ മുഴുവൻ ശ്രദ്ധയും തന്നിലേക്ക് കൊണ്ട് വരാൻ വളരെ പെട്ടന്ന് തന്നെ റിയാസിന് കഴിഞ്ഞു എന്നതാണ് സത്യം. ബിഗ് ബോസ് ഷോയുടെ കടുത്ത ആരാധകനായിരുന്ന റിയാസ് അത് വരെ ഉണ്ടായിരുന്ന പ്രേഷകരുടെ എല്ലാം മുഴുവൻ ശ്രദ്ധയും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്ന് മാത്രമല്ല, നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിരുന്നു.

എന്നാൽ പലപ്പോഴും പരുപാടിയിൽ മികച്ച മത്സരം കാഴ്ച വെക്കുമ്പോഴും സോഷ്യൽ മീഡിയയിൽ പല തരത്തിൽ ഉള്ള കളിയാക്കലുകൾ റിയാസിനെതിരെ ഉയർന്നിരുന്നു. എന്നാൽ പുറത്ത് വന്നതിനു ശേഷവും റിയാസിനെതിരെ വലിയ രീതിയിൽ ഉള്ള സൈബർ ആക്രമണങ്ങൾ ഉണ്ടായിരുന്നു എങ്കിലും അതിനെ എല്ലാം വളരെ മികച്ച രീതിയിൽ തന്നെയാണ് റിയാസ് നേരിട്ടത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ റിയാസ് പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താൻ മേക്കപ്പ് ഇടുന്നതിന് പല വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ കേട്ടിട്ടുണ്ട്. മമ്മൂട്ടിയും മോഹൻലാലും ഒക്കെ മേക്കപ്പിട്ടാൽ അത് കുഴപ്പമില്ല. റിയാസ് മേക്കപ്പിട്ടാൽ അവൻ ഗേയും പെണ്ണും ഒക്കെ.

എന്നാൽ അതിൽ എനിക്ക് ഒരു പ്രശ്നവും ഇല്ല. കാരണം മനുഷ്യന് യൂസ് ചെയ്യാനാണ് ഇതൊക്കെ കണ്ടുപിടിച്ചിരിക്കുന്നത്. പിന്നെ ഇന്നും സ്ത്രീകളെ രണ്ടാം തരക്കാരായി കാണുന്നത് കൊണ്ടും സ്ത്രീകൾക്ക് വേണ്ട അംഗീകാരം ലഭിക്കാത്തത് കൊണ്ടും മാത്രമാണ് അവർ ഗേ എന്നും പെണ്ണെന്നും ഒക്കെ പറയുന്നത്. സ്ത്രീകളെ അവർ കളിയാക്കാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത് പോലും. ഒരു സമയത്ത്  എനിക്ക് ഉണ്ടായിരുന്നത് എല്ലാം എന്റെ ഉമ്മ കഷ്ട്ടപെട്ടു വാങ്ങി തന്നത് ആയിരുന്നു. എന്നാൽ ഇന്ന് എനിക്ക് എന്തൊക്കെ ഉണ്ടോ അത് ഞാൻ കഷ്ടപ്പെട്ട് നേടിയതാണ്. അതിൽ ഒരു പങ്ക് ഞാൻ എന്റെ വീട്ടുകാർക്കും കൊടുക്കുന്നുണ്ട്. അത് കൊണ്ട് ഈ കളിയാക്കലുകൾ ഒന്നും എന്നെ ബാധിക്കില്ല എന്നുമാണ് റിയാസ് പറയുന്നത്.