റോബിനും ആരതിയും ആരാധകരുടെ പ്രിയ ജോഡികളായി മാറിയിരിക്കുകയാണ്. ഇരുവരുടേയും വിവാഹത്തിനായി കാത്തിരിക്കുന്ന ആരാധകരിലേക്ക് റോബിനും ആരതിയും പങ്കുവെയ്ക്കുന്ന ഓരോ വിശേഷങ്ങളും ആഘോഷമാകാറുണ്ട്. ഇപ്പോഴിതാ ദിവസങ്ങള്‍ക്ക് ശേഷം റോബിന് അരികിലേക്ക് തിരിച്ചെത്തിയിരിക്കുകാണ് ആരതി.. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ആരതിയെ ഷൂട്ടിംഗിന് വേണ്ടി റോബിന് യാത്ര അയച്ചത്..
ഇപ്പോള്‍ തന്റെ സിനിമാ ഷൂട്ടിംഗ് എല്ലാം കഴിഞ്ഞ ആരതി തിരിച്ച് റോബിന്റെ അടുത്തേക്ക് എത്തിയിരിക്കുകയാണ്. കൂടെ മറ്റൊരു അതിഥി കൂടി ഉണ്ടായിരുന്നു.. അവതാരിക വീണ മുകുന്ദന് ആയിരുന്നു അത്…പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോവുകയാണെന്നും റോബിന് പൊതുവേദിയില്‍ വെച്ച് പറഞ്ഞപ്പോള്‍ തൊട്ട് ആരാധകര്‍ കാത്തിരിക്കുന്നത് ആരതിയും റോബിനും ഒന്നിച്ച് എത്തുന്ന ഒരു അഭിമുഖമാണ്.. അതിനാണ് ഇവരെ ഇഷടപ്പെടുന്ന ഓരോരുത്തരും ഇപ്പോള്‍ കാത്തിരിക്കുന്നത്.
ഇപ്പോള്‍ ആരതിയും റോബിനും അവതാരിക വീണയും ഒന്നിച്ചുള്ള വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ ഇവരുടെ അഭിമുഖം വരുന്നുണ്ടോ എന്നാണ് കമന്റ് ബോക്സില്‍ വന്ന് ആരാധകര്‍ ചോദിക്കുന്നത്.. ഇപ്പോള്‍ റോബിന് ഇവര്‍ മൂവരും ഒന്നിച്ചുള്ള ഒരു ഫണ്ണി വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
അതിനിടെ കൊച്ചിയില്‍ റോബിന് ഒരുപുതിയ കലക്കന്‍ ഫ്ളാറ്റ് സ്വന്തമാക്കിയ വാര്‍ത്തയും ആരാധക ശ്രദ്ധ നേടിയിരുന്നു.. ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വീട്ടിലേക്ക് ആരതിയേയും കൂട്ടിയാണ് റോബിന് ആദ്യമായി കയറിയത്.. തന്റെ ഭാവി കണക്കിലെടുത്താണ് തിരുവന്തപുരം സ്വദേശി ആയിരുന്നിട്ടും കൊച്ചിയില്‍ വീട് വാങ്ങിയത് എന്ന് റോബിന് പറഞ്ഞിരുന്നു… സിനിമാ ആവശ്യങ്ങള്‍ക്ക് വേണ്ടി ഇനി താരം കൊച്ചിയില്‍ തന്നെ താമസിക്കേണ്ടി വന്നേക്കും.