കല്ല്യാണം മുടക്കാന്‍ വേണ്ടി ശ്രമിക്കുന്നവരുണ്ട്!! വിവാഹ തീയതി പുറത്തുവിടാത്തതിന്റെ കാരണം പറഞ്ഞ് റോബിന്‍

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസ് സീസണ്‍ 4ലൂടെയാണ് റോബിന്‍ ജനപ്രിയ താരമായി മാറിയത്. ഏറെ ആരാധകരെയാണ് താരം ഷോയിലൂടെയുണ്ടാക്കിയത്. ഷോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മത്സരാര്‍ഥിയായിരുന്നു റോബിന്‍.

ഷോയ്ക്ക് ശേഷം റോബിന്റെ പ്രണയവും വിവാഹ നിശ്ചയവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. നടിയും ഫാഷന്‍ ഡിസൈനറുമായ ആരതി പൊടിയാണ് റോബിന്റെ ഭാവിവധു. ഇരുവരുടെയും വിവാഹത്തിന് കാത്തിരിക്കുകയാണ് ആരാധകലോകം. 2023 ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

വിവാഹനിശ്ചയം കഴിഞ്ഞിട്ട് ഒരു വര്‍ഷമായിട്ടും വിവാഹ തിയതി എന്താണ് വെളിപ്പെടുത്താത്തത് എന്നാ ആരാധകര്‍ ചോദിക്കാറുണ്ട്. അതിനിടെ ഇരുവരും പിരിഞ്ഞെന്നും ഗോസിപ്പുകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ പിന്നാലെ തന്നെ ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും പൊതു ചടങ്ങുകളിലും ഇരുവരും ഒന്നിച്ച് എത്തിയതോടെ ഗോസിപ്പുകളടങ്ങി.

ഇപ്പോഴിതാ വിവാഹ തീയതി തിരക്കുന്ന ആരാധകര്‍ക്ക് റോബിന്‍ നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. കല്ല്യാണം മുടക്കാന്‍ വേണ്ടി കുറേപ്പേര്‍ നില്‍ക്കുന്നുണ്ട്. അതുകൊണ്ട് വിവാഹം അടുക്കുമ്പോള്‍ തീയതി പുറത്തുവിടാം എന്നാണ് റോബിന്‍ പറഞ്ഞത്. എന്തായാലും വൈകാതെ തന്നെ താരവിവാഹം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകലോകം.