ബിഗ് ബോസ് മലയാളം സീസണ് നാല് താരമായയാളാണ് റോബിന് രാധാകൃഷ്ണന്. ഇപ്പോള്‍ സോഷ്യല്‍ മീഡിയാ താരമാണ് റോബിന്. ഉദ്ഘാടനങ്ങളില്‍ സജീവമായ റോബിന് നിരവധി വിമര്‍ശനങ്ങളാണ് നേരിടുന്നത്. ഇപ്പോഴിതാ വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് റോബിന്.
ഇനി ഒരു പത്ത് വര്‍ഷം താന്‍ ഒന്നും ചെയ്തില്ലെങ്കിലും മലയാളികള്‍ തന്നെ മറക്കാന്‍ പോകുന്നില്ലെന്ന് റോബിന് പറയുന്നു. കാരണം അതിന് വേണ്ടിയുള്ള കാര്യങ്ങള്‍ എല്ലാം യുട്യൂബില്‍ തന്നെ ഉണ്ടെന്നും റോബിന് പറഞ്ഞു. ഒരു ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് റോബിന്റെ പ്രതികരണം.
ഞാന്‍ ട്രോളുകള്‍ കാണാറുണ്ട്. ഹാഷ് ടാഗ് റോബിന് രാധാകൃഷ്ണന് എന്ന് സെര്‍ച്ച് ചെയ്താല്‍ എത്ര മാത്രം വീഡിയോസ് ഉണ്ടെന്ന് അറിയാന്‍ പറ്റും. നമ്മള് നമ്മളെ പറ്റിയുള്ള വീഡിയോസ് ചെയ്യുന്നതിനെക്കാളും മറ്റുള്ളവരെ കൊണ്ട് വീഡിയോ ചെയ്യിപ്പിക്കുന്നതിലാണ് കഴിവ്. അത് നിങ്ങള്‍ മനസിലാക്കണമെന്നും റോബിന് പറയുന്നു.
തനിക്കുള്ള റീച്ച് എപ്പോഴാ കുറയുക എന്ന് വച്ചാല്‍ നിങ്ങള്‍ എപ്പോഴാണോ എന്നെ പറ്റിയുള്ള കണ്ടന്റ് നിര്‍ത്തുന്നത് അന്നേ റീച്ച് കുറയുകയുള്ളൂ. നിങ്ങള്‍ എനിക്ക് വേണ്ടിയാണ് നിങ്ങളുടെ സമയം വിനിയോഗിക്കുന്നത്. നിങ്ങള്‍ ഷൂട്ട് ചെയ്യുന്നത് എന്റെ കണ്ടന്റുകള്‍ ആണ്. അത് നിങ്ങള്‍ ലോജിക്കലി മനസിലാക്കണം. കണ്ടന്റ് കൊടുക്കേണ്ട സമയത്ത് കൊടുക്കുമെന്നും റോബിന് പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ ഡീഗ്രേഡിംഗ് നടന്നപ്പോള്‍ ആരതി പൊടിയോട് ഓടി രക്ഷപ്പെട്ടോളാന്‍ പറഞ്ഞവരുണ്ട്. ആ വെള്ളം അങ്ങ് വാങ്ങി വച്ചാല്‍ മതി. സൈലന്റ് ആയി ഇരുന്നാലും എല്ലാ കാര്യങ്ങളും താന്‍ കാണുന്നുണ്ടെന്നും റോബിന് പറഞ്ഞു.
കഴിഞ്ഞ മാസം തന്റെ പേരില്‍ മാത്രം ഉള്ളത് 2500 ഓളം വീഡിയോസ് ആണ്.
ഏത് സിനിമാ നടന് ഉണ്ട് ഒറ്റയടിക്ക് ഇത്രയും വീഡിയോസ് വന്നിട്ടുള്ളത്. സോ എന്നെ പ്രമോട്ട് ചെയ്യുന്നത് നിങ്ങള്‍ തന്നെയാണ്. ആ ഒരു സത്യം നിങ്ങള്‍ മനസ്സിലാക്കണമെന്നും റോബിന് വ്യക്തമാക്കി.