‘ഇതിപ്പോ മമ്മൂക്ക ആണല്ലോ ഡയറക്ഷന്‍’; റോഷാക്ക് ലൊക്കേഷന്‍ വീഡിയോ

മമ്മൂട്ടി- നിസാം ബഷീര്‍ കൂട്ടുകെട്ടിലെത്തിയ ‘റോഷാക്ക്’ തിയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കൊണ്ട് തന്നെ മറ്റൊരു മലയാള സിനിമയ്ക്കും ലഭിക്കാത്ത ഹൈപ്പ് നേടിയ ചിത്രമായിരുന്നു റോഷാക്ക്. ഇപ്പോഴും സിനിമയുമായി…

മമ്മൂട്ടി- നിസാം ബഷീര്‍ കൂട്ടുകെട്ടിലെത്തിയ ‘റോഷാക്ക്’ തിയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കൊണ്ട് തന്നെ മറ്റൊരു മലയാള സിനിമയ്ക്കും ലഭിക്കാത്ത ഹൈപ്പ് നേടിയ ചിത്രമായിരുന്നു റോഷാക്ക്. ഇപ്പോഴും സിനിമയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ റോഷാക്കിന്റെ ലൊക്കേഷനില്‍ നിന്നുള്ളൊരു വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

സംവിധായകന്‍ നിസാം ബഷീര്‍ ഫൈറ്റ് പഠിപ്പിക്കുന്നതാണ് വീഡിയോയിലെ രംഗം. ഒപ്പം മമ്മൂട്ടിയും ഉണ്ട്. നിസാം ബഷീര്‍ ഫൈറ്റ് ചെയ്യുമ്പോള്‍ മമ്മൂട്ടി നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളറും ഈ ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനറുമായ ബാദുഷയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ഇതിപ്പോ മമ്മൂക്ക ആണല്ലോ ഡയറക്ഷന്‍ ചെയ്യുന്നത്’, എന്നാണ് ആരാധകര്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് റോഷാക്ക്. ചിത്രത്തിന്റെ മേക്കിങ്ങും അവതരണവും മികച്ചതായിരുന്നു എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.