‘നല്ല റേഷനരിയുടെ രുചി അറിഞ്ഞു വളർന്നു വന്നയാളാണ് ഞാൻ’; അമ്മയ്ക്ക് മരണ അടക്കും കഴിഞ്ഞ് വീട്ടിൽ വന്നത് മുതൽ കോളായിരുന്നു ! അപ്പന്റെ ഓർമദിനത്തിൽ അമ്മയ്ക്ക് നന്ദി പറഞ്ഞ് പ്രിയതാരം !

ഒരു ആധാർ ലവ് എന്ന ഒമർ ലുലു ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് റോഷ്‌ന ആൻ റോയ്. തുടർന്ന് മികച്ച കുറച്ചു കഥാപാത്രങ്ങൾക്ക് ജീവൻ നൽകുവാനും താരത്തിന് സാധിച്ചു. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളത്. ഇന്നിപ്പോൾ അത്തരത്തിൽ താരം തന്റെ അപ്പന്റെ ഓർമ ദിനത്തിൽ പങ്കുവെച്ച കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിയ്ക്കുന്നത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്. “അപ്പന്റെ ഓർമ്മ ദിവസം ! 30/09. എല്ലാ വർഷവും ഈ ദിവസം അപ്പനുവേണ്ടി കുർബാനയും പ്രാർത്ഥനയും സ്വർഗത്തിൽ അപ്പച്ചി (അങ്ങനെയാണ് ഞാൻ വിളിക്കാറ്…) സന്തോഷിക്കുന്നുണ്ടാകും. അപ്പനെ കുറിച്ച് ഓർക്കാനൊരവസരം അമ്മ തന്നിട്ടില്ല, അതുകൊണ്ട് തന്നെയാണ് ഈ ഒരു പോസ്റ്റ്. അപ്പന് അമ്മയെ കുറിച്ചോ, എന്നെ കുറിച്ചോ യാതൊരു ടെൻഷനും ഉണ്ടായിരുന്നില്ല എന്നു തോന്നുന്നു. അതോണ്ട് തന്നെ പുള്ളി നൈസ് ആയിട്ടു വിട്ടു. അപ്പൻ എനിക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല, അമ്മയ്ക്ക് പിന്നെ കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. അപ്പനെപ്പറ്റി എല്ലാരും പറയുന്നത്, ഒരുപാട് സ്നേഹമുള്ള മോനാണ്, എപ്പോഴും വിളിച്ചാൽ എല്ലാത്തിനും ഒപ്പമുണ്ടാകും എന്നൊക്കെയാണ്… പക്ഷേ, സ്നേഹമിട്ടു പുഴുങ്ങിയാൽ ചോറാകില്ലല്ലോ.നല്ല റേഷനരിയുടെ രുചി അറിഞ്ഞു വളർന്നു വന്നയാളാണ് ഞാൻ.. എനിക്കതു പറയാൻ സന്തോഷമേ ഉള്ളൂ…എന്തായാലും അമ്മയ്ക്ക് മരണ അടക്കും കഴിഞ്ഞ് വീട്ടിൽ വന്നത് മുതൽ കോളായിരുന്നു. എന്തായാലും അതായിരിക്കണം വിധി, അമ്മ അതൊരു സ്പോർട്സ് സ്പിരിറ്റിൽ എടുത്തത് കൊണ്ട് കൊഴപ്പല്യ! അന്നുതൊട്ടു തുടങ്ങിയ വേവലാതിയാണ്. ഇപ്പോൾ കുറച്ചു മാറിയതു എന്നെ മറ്റൊരാൾക്ക്‌ ഏൽപ്പിച്ചു കൊടുത്തപ്പോളാണ്, എന്നാലും എന്തേലും കുരുത്തക്കേടും പറഞ്ഞു ഞാൻ വിളിക്കും. അതിനും സമാധാനം ഉണ്ടാക്കണത് അമ്മയാണ്…അമ്മയോട് എനിക്കു ഒരായിരം നന്ദിയുണ്ട്. എന്നെ ഇത്രയും സ്ട്രോങ്ങായ പെൺകുട്ടി ആക്കിയതിന്.. എല്ലാത്തിനും കഴിവുള്ളവളാക്കി വളരാൻ എനിക്കു പറ്റിയത് അപ്പൻ പോയതുകൊണ്ട് തന്നെയാണ്. അതോണ്ട് അപ്പച്ചിക്കും ഒരായിരം നന്ദി.”