‘ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടുക എന്നത് ലോകത്തിലെ ഏറ്റവും വലിയ ഗിഫ്റ്റ്’; മകന്റെ ചിത്രവുമായി സബീറ്റ

Follow Us :

ചക്കപ്പഴം എന്ന ഒറ്റ പരമ്പരയിലൂടെ തന്നെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സബീറ്റ ജോർജ്. പരമ്പരയിലെ അമ്മ വേഷത്തിൽ അത്രയും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. തുടർന്ന് പരമ്പരയിൽ നിന്നും താൻ പിൻമാറുകയാണെന്നറിയിച്ചുള്ള സബീറ്റയുടെ പോസ്റ്റ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ സബീറ്റ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ വളരെ ശ്രദ്ധ നേടാറുണ്ട്. അമ്മ എന്ന വികാരത്തെ കുറിച്ചാണ് താരം കൂടുതലും സംസാരിക്കാറുള്ളത്. അകാലത്തിൽ പൊലിഞ്ഞുപോയ മകൻ മാക്‌സിന്റെ ഓർമകൾ താരം പങ്കുവയ്ക്കുന്നത് പ്രേക്ഷകരെയും സങ്കടപ്പെടുത്തും.

ഇപ്പോൾ സബീറ്റയുടെ വീണ്ടും ഇത്തരമൊരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ്. ‘എട്ട് വർഷങ്ങൾക്ക് മുൻപ് ഡയാലിസിസ് കഴിഞ്ഞതിന് ശേഷം എന്റെ മാലാഖ കുഞ്ഞിനൊപ്പമുള്ള ഫോട്ടോ. ഓരോ ദിവസവും നിന്നെ ഞാൻ വല്ലാതെ മിസ്സ് ചെയ്യുന്നു കുഞ്ഞേ. ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടുക എന്നത് ലോകത്തിലെ ഏറ്റവും വലിയ ഗിഫ്റ്റാണ് എന്ന് എപ്പോഴും ഓർക്കാറുണ്ട്’ എന്ന് സബീറ്റ കുറിച്ചു. വിദേശത്ത് വച്ചാണ് സബീറ്റ മരന് ജന്മം നൽകിയത്.

 

View this post on Instagram

 

A post shared by BeingSabitta (@sabittageorge)

സി സെക്ഷനിൽ ആശുപത്രിയുടെ ഭാഗത്ത് നിന്ന് പറ്റിയ കൈപ്പിഴകാരണം മകനെ അപ്പോൾ തന്നെ കൈവിട്ടുപോകേണ്ട അവസ്ഥയായിരുന്നു. മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്ന കുഞ്ഞിനെ പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുകിട്ടിയത് സെറിബ്രൽ പാൾസി എന്ന രോഗാവസ്ഥയോടെയാണ്.
മൂന്ന് ദിവസം മാത്രമേ ജീവിയ്ക്കൂ എന്ന് വിധിയെഴുതിയ മകനെ പന്ത്രണ്ട് വർഷം സബീറ്റ ജീവിതത്തോട് ചേർത്തുവച്ചു. തനിക്ക് കിട്ടിയ ഏറ്റവും വലിയ, വിലമതിക്കാൻ കഴിയാത്ത സമ്മാനം മകൻ തന്നെയാണെന്ന് എന്ന് പലപ്പോഴും നടി പറഞ്ഞിട്ടുണ്ട്. മാക്‌സിനെ കൂടാതെ ഒരു മകളും തനിക്കുള്ളതായി സബീറ്റയ്ക്കുണ്ട്.