നന്ദനക്ക് മുന്നിൽ വലിയ ഓഫറുമായി സായ് കൃഷ്ണ; സീക്രട്ട് ഏജന്റിന് മാറ്റമുണ്ടാകും 

Follow Us :

സായ് കൃഷ്ണ പണപ്പെട്ടിയുമെടുത്ത പുറത്തു വന്നത് മുതൽ സായുടെ ഫോള്ളോവെഴ്‌സും ആരാധകരും നോക്കിയിരുന്നത്  എപ്പോഴായിരിക്കും കാറിനുള്ളിൽ കയറി ഒരു വീഡിയോ ചെയുന്നത് എന്നാണു. ഒപ്പം പണപ്പെട്ടിയിലെ അഞ്ചുലക്ഷം നന്ദനക്ക് കൊടുക്കുമോ എന്നൊക്കെ. അങ്ങനെ ഇന്നലെ സായി സീക്രട് ഏജന്റ് എന്ന ചാനലിൽ വീഡിയോ പങ്കുവെച്ചു. ഭാര്യ സ്നേഹയും സുഹൃത്തുക്കളായ ജിത്തുവും അഭിയും ഉണ്ടായിരുന്നു. ഒപ്പം സർപ്രൈസായി നന്ദനയും.അഞ്ചുലക്ഷത്തെപ്പറ്റിയുള്ള  ഏവരുടെയും ആകാംഷയോക്കെ പങ്കുവെക്കുന്നുണ്ട്. നന്ദനക്ക് മുന്നിൽ സായ് വലിയ  ഒരു ഓഫർ വെച്ച്. ആ ഓഫറിന് അൻപത് കൂടിയേക്കാൾ വിലമതിക്കുന്നതാന്.  അതായത് നന്ദന തന്റെ പെങ്ങൾ തന്നെയാണ് അത് ജീവിത കാലം മുഴുവൻ അങ്ങനെഎന്നാണ് സായി പറഞ്ഞത്.  ഈ ചാനലില്‍ ഇരുന്ന് വീഡിയോ ഇടുമ്പോള്‍ മാത്രമായിരിക്കും സീക്രട്ട് ഏജന്റെന്ന എന്നിലെ ആ വേരിയന്റിനെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുക. സായി കൃഷ്ണ എന്നതാണ് റിയാലിറ്റിയും വ്യക്തിത്വവും. സീക്രട്ട് ഏജന്റെന്ന ഈ ചാനലില്‍ ഇരുന്ന് ഇനിയും  പ്രതികരണം നടത്തും. തന്റെ വാദങ്ങളും ന്യായങ്ങളും പറയുന്നത് തുടരും. പക്ഷെ പറയുന്ന കാര്യത്തിലും ഓഡിറ്റിങ്ങിലും വ്യത്യാസം ഉണ്ടാകും എന്നും സായി  വ്യക്തമാക്കുന്നു.

ചില വീഡിയോസ് ഒക്കെ ചെയ്യുമ്പോള്‍, ആ വിഷയത്തെ വലിച്ചെടുത്ത് കൊണ്ടുവരുമ്പോള്‍ വരുമാനം മാത്രം കൂടുതലായി നോക്കിയ ഒരു സമയം  ജീവിതത്തിലുണ്ടായിരുന്നു. ആ സീക്രട്ട് ഏജെന്റ് എന്ന വേരിയന്റെന്നത്  ജീവിതത്തേയും ബാധിച്ച് തുടങ്ങിയെന്നും സായി കൃഷ്ണ വ്യക്തമാക്കുന്നു. എന്തുകൊണ്ട് ബിഗ് ബോസില്‍ സീക്രട്ട് ഏജന്റ് ആയില്ലെന്ന് ചോദിച്ചാല്‍ താൻ താനായി തന്നെ നില്‍ക്കാനാണ് തീരുമാനിച്ചത്. ലക്ഷക്കണക്കിന് വരുന്ന പ്രേക്ഷകർ എതിർത്താലും തനിക്ക് അതില്‍ യാതൊരു കുറ്റബോധവുമില്ല.  സായ കൃഷ്ണ എന്ന  നിലയില്‍ നിന്നാലെ തനിക്ക് ജീവിതമുള്ളു. കുടുംബവും സുഹൃത്തുക്കളുമൊക്കെയാണ് പ്രധാനം. ബിഗ് ബോസ് എന്ന പ്ലാറ്റ് ഫോം  ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഞാന്‍ അകത്തുള്ളപ്പോഴാണ് സ്നേഹയും അഭിയും വീഡിയോ ഇട്ടത്. അപ്പോഴും താനാണ്  അകത്തുള്ളതെന്ന യാതൊരു പരിഗണനയും നല്‍കാതെ അവർ, അവർക്ക് തോന്നിയ കാര്യങ്ങള്‍ പറഞ്ഞു. ഇനിയും  കുറേ കാര്യങ്ങള്‍ പറയാനുണ്ട്. ഒരു ക്യൂ ആന്‍ഡ് എ നടത്താം. അല്ലെങ്കില്‍ ഒന്നു രണ്ട് അഭിമുഖങ്ങളിലും വരാമെന്നും സായി വ്യക്തമാക്കുന്നു. വീഡിയോ നിർത്തില്ല.  വരുമാനം മാർഗ്ഗം ഇതാണ്. അല്ലാതെ വീട്ടിലേക്ക് അരിയും സാധനങ്ങളും ആരും  കൊണ്ട് തരില്ലാലോ.  എങ്കിലും ചെയ്യുന്ന കാര്യങ്ങളില്‍ ഒരു ഓഡിറ്റുണ്ടാകും. ഇതുവരെ അത് ഉണ്ടായിരുന്നില്ല. പക്ഷെ ഇനി അത് വേണമെന്നാണ് തീരുമാനമെന്നും സായ് പറഞ്ഞു. പണപ്പെട്ടി എടുത്ത് പുറത്ത് ഇറങ്ങുകയെന്ന തീരുമാനം പെട്ടെന്ന് ഉണ്ടായതല്ല. അത് സംബന്ധിച്ച ചർച്ചകള്‍ കഴിഞ്ഞ രണ്ടാഴ്ചയോളമായി അവിടെ നടക്കുന്നുണ്ടായിരുന്നു. അതിന്റെയെല്ലാം തുടർച്ചയായിട്ടാണ്.

പിന്നെ പലരും പറയുന്നത് “നന്ദനയ്ക്ക് ഒരു വീട് എന്ന പദ്ധതി” യുടെ ഭാഗമായിട്ടാണ് താൻ  പണപ്പെട്ടി എടുത്തത്. നന്ദനയ്ക്ക് അതിന്റെ ആവശ്യമൊന്നുമില്ല. 23 വയസ്സില്‍ ഈ കുട്ടി നേടിയ പല കാര്യങ്ങളും ജീവിതത്തില്‍ തന്നെ നേടാത്തവരാണ് ഈ പറയുന്നതെന്നും സായ് കൃഷ്ണ കുറ്റപ്പെടുത്തി.  താനും  സിജോയും നന്ദനയ്ക്ക് എന്താണ്, അവർക്ക് എന്ത് ചെയ്തുകൊടുക്കും എന്ന് ചോദിച്ചാല്‍ അവളെ  ജീവിതത്തില്‍ മൊത്തം  കൊണ്ടുപോകും. തന്നെ നന്ദൻ  എങ്ങനെയൊക്കെ ടേക്ക് കെയർ ചെയ്തു എന്നുള്ളത് ബിഗ് ബോസില്‍ എല്ലാവരും കണ്ടതാണ്. ആ ബന്ധത്തെ പൈസ വെച്ച് ആരും നോക്കേണ്ടതില്ല. അത് നോക്കുന്നവർ ഉണ്ടെങ്കില്‍ അവർ നാളെ ഒരു അഞ്ചോ പത്തോ ലക്ഷം കൊണ്ടുവരാണെന്നും സായി ആവശ്യപ്പെടുന്നു.  നന്ദനയ്ക്ക് വേണ്ടി ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍  ഉറപ്പായും ചെയ്യും. തനിക്ക്  ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും നന്ദനയ്ക്ക് സ്വയം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും സായി പറയുന്നു. അതേസമയം പണത്തേക്കാള്‍ വലിയ കാര്യങ്ങളാണ് സായി നന്ദനയുടെ കാര്യത്തില്‍ പറയുന്നതെന്നാണ് പല പ്രേക്ഷകരും കമന്റായി കുറിക്കുന്നത്.