ഡബിൾ മീനിങ് ജോക്കുകൾ ഒന്നും ആ സമയത്ത് എനിക്ക് മനസിലാകില്ലായിരുന്നു!

മലയാളികളുടെ എക്കാലത്തെയും ഇഷ്ട്ട സിനിമയായ പ്രേമത്തിലൂടെ പ്രേക്ഷകരുടെ മനസിലിടം പിടിച്ച താരമാണ് സായ് പല്ലവി. മലയാളത്തില്‍ രണ്ട് പടങ്ങള്‍ ചെയ്ത സായ് പല്ലവി പിന്നീട് തെലുങ്ക് സിനിമയിലും തമിഴ് സിനിമയിലും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ പ്രശസ്തയായതോടെ സായിക്ക് അഹങ്കാരമായി എന്ന റിപ്പോര്‍ട്ടുകളും നേരുത്തെ പുറത്ത് വന്നത്. എന്നാൽ ഈ വാർത്തയോട് താരം പ്രതികരിച്ചില്ലായിരുന്നു. ഇപ്പോൾ തനിക്ക് സുഹൃത്തുക്കളുടെ ഇടയിൽ ഉള്ള പേര് ട്യൂബ് ലൈറ്റ് എന്നാണെന്നു പറയുകയാണ് സായി പല്ലവി. അങ്ങനെ പേര് വരാനുള്ള കാരണവും താരം തുറന്നു പറയുന്നുണ്ട്.

Sai Pallavi about Acting

കൂട്ടുകാർ സംസാരത്തിനിടയിൽ പറയുന്ന പല തമാശകളും കേൾക്കുമ്പോൾ ഉടൻ തന്നെ എന്നിക്ക് മനസിലാകില്ലെന്നും കുറച്ച് സമയത്തിന് ശേഷമേ അവർ പറഞ്ഞത് എന്താണെന്നു മനസിലാകൂ എന്നും അത് കൊണ്ട് അവർ എന്നെ ട്യൂബ് ലൈറ്റ് എന്നാണ് വിളിക്കാറുള്ളതെന്നും താരം പറഞ്ഞു. ഇതിൽ ഞാൻ ഒരുപാട് കുഴങ്ങുന്നത് ഡബിൾ മീനിങ് ജോക്കുകൾ പറയുമ്പോൾ ആണ്. അങ്ങനുള്ള ഡബ്ബിൾ മീനിങ് ജോക്കുകൾ ഒന്നും എനിക് മനസിലാകത്തില്ലെന്നും പിന്നെ അത് ആരെങ്കിലും പറഞ്ഞു തന്നാലേ മനസിലാകുവെന്നും സായ് പല്ലവി പറഞ്ഞു.

അഞ്ച് വർഷമായി അഭിനയ ജീവിതം തുടങ്ങിയിട്ടെങ്കിലും താനിപ്പോഴും സ്വയമൊരു ന്യൂ കമര്‍ ആയാണ് വിലയിരുത്തുന്നതെന്നാണ് സായ് പല്ലവി പറയുന്നത്. മാധുരി ദീക്ഷിത്, സജ്ഞയ് ലീല ബന്‍സാലി, ഐശ്വര്യ റായ് എന്നിവരോട് വലിയ ആരാധന ഉള്ളതു കൊണ്ട് അവര്‍ക്കൊപ്പം അഭിനയിക്കാന്‍ വലിയ ആഗ്രഹമാണെന്നും താരം പറഞ്ഞു. വിരാടപര്‍വ്വം, ലവ് സ്‌റ്റോറി എന്നിവയാണ് സായിയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍. തമിഴിലും മലയാളത്തിലും തെലുങ്കിലുമെല്ലാം ഒരുപോലെ തിളങ്ങിക്കൊണ്ടിരിക്കുകയാണ് സായി പല്ലവി. താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ ഹിറ്റുകൾ ആകാറുമുണ്ട്.

Sreekumar R