കഥ കേട്ട് അഭിനയിക്കാൻ ചെല്ലുമ്പോൾ പലപ്പോഴും പൊട്ടി കരയേണ്ടി വന്നിട്ടുണ്ട്!

പ്രേക്ഷര്ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്, മിനിസ്ക്രീനിലെയും ബിഗ്‌സ്‌ക്രീനിലെയും താരങ്ങൾ ഒത്തുചേർന്ന സീരിയലിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്, സീരിയലിലെ താരങ്ങൾ എല്ലാം തന്നെ പ്രേക്ഷർക്ക് പ്രിയപ്പെട്ടവരാണ്, തെന്നിന്ത്യൻ താരം ശരണ്യ ആനന്ദ് അടുത്തിടെയാണ് സീരിയലിലേക്ക് എത്തിച്ചേർന്നത്, നേരത്തെ വേദിക എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച താരം പരമ്പരയിൽ നിന്നും പിന്മാറിയതിനെ തുടർന്നാണ് ശരണ്യ പാരമ്പരയിലേക്ക് എത്തിയത്, ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായി മുന്നേറുകയാണ് കുടുംബവിളക്ക് ഇപ്പോൾ.

Saranya Anand Wedding Photos

അടുത്തിടെ ആണ് താരം വിവാഹിത ആയത്. കുടുംബ വിളക്കിലെ വില്ലത്തി വേദികളുടെ വിവാഹം മലയാളി പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് താരം വിവാഹിത ആയത്. മലയാള ടെലിവിഷൻ പരമ്പരയിൽ മാത്രമല്ല സിനിമയിലും തിളങ്ങുന്ന താരമാണ് ശരണ്യ. മലയാളത്തിൽ കൂടാതെ തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമയിൽ നിന്ന് തനിക്കുണ്ടായിട്ടുള്ള മോശം അനുഭവങ്ങളെ കുറിച്ഛ് തുറന്ന് പറയുകയാണ് താരം.

Saranya Anand

സിനിമയിൽ നിന്ന് അവസരങ്ങൾ ധാരാളം ലഭിച്ചിച്ചിരുന്നു. അത് പോലെ തന്നെ ഒരുപാട് ചതിക്കുഴികളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം ഇപ്പോൾ തുറന്നു പറയുകയാണ്. സിനിമയുടെ കഥ പറയാൻ വീട്ടിൽ വരുന്നവർ വളരെ നല്ല കഥ ആകും പറയുക. ആ കഥ കേട്ട് ഞാൻ ഉടൻ തന്നെ ഓക്കേ പറയും. കാരണം നല്ല കഥയും അതിൽ നല്ല കഥാപാത്രത്തെയുമാകും എനിക്ക് വേണ്ടി പറയുന്നത്. എനാൽ അഭിനയിക്കാൻ സെറ്റിൽ യെത്തുമ്പോൾ ആണ് ചതി മനസിലാകുന്നത്. എന്നോട് പറഞ്ഞ കഥയെ ആയിരിക്കില്ല സെറ്റിൽ ചെല്ലുമ്പോൾ അഭിനയിക്കേണ്ടി വരുന്നത്. പലപ്പോഴും ചതി ആണെന്ന് മനസിലാക്കി ഞാൻ സെറ്റിൽ വെച്ച് കരഞ്ഞിട്ടുണ്ട്.

Saranya Anand

വാക്ക് കൊടുത്ത് പോയി എന്ന ഒറ്റ കാരണത്താൽ പല സിനിമകളും ഞാൻ ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതിനോടൊക്കെ ഞാൻ നോ പറയാൻ പഠിച്ചു. ഇപ്പോൾ ഇത് പോലെയുള്ള സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ഞാൻ ബോൾഡ് ആയി തന്നെ അതിനോട് പ്രതികരിക്കും. ചെറിയ വേഷങ്ങൾ ആണ് ലഭിക്കുന്നതെങ്കില് പോലും ആദ്യ ചിത്രം ലാലേട്ടനൊപ്പം ചെയ്യാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിരുന്നു. അതി എനിക് ഒരുപാട് സന്തോഷം ഉണ്ട്. ശരണ്യ ആനന്ദ് പറഞ്ഞു.

Sreekumar R