തനിക്ക് വിവാഹം വേണ്ടാന്ന് വെക്കാനുള്ള കാരണമതാണ്! ഇനിയും വിവാഹം കഴിക്കുവാണെങ്കിൽ തന്റെ സങ്കൽപം ഇങ്ങനെ, സായി പല്ലവി 

Follow Us :

നിരവധി ആരാധകരുള്ള നടിയാണ് സായി പല്ലവി, സിനിമയുടെ കാര്യത്തിൽ ആയാലും തന്റെ വ്യക്തി ജീവിതത്തിൽ ആയാലും കർക്കശ സ്വഭാവം നടത്തിക്കൊണ്ടു പോകുന്ന ഒരാൾ കൂടിയാണ് സായിപല്ലവി, താരം ഓരോ സിനിമകൾ തെരെഞ്ഞെടുക്കുമ്പോളും ഓരോ നിലപാടുകൾ എടുക്കാറുണ്ട്, സിനിമയിലെ ചുംബന രംഗങ്ങളും, ബെഡ്‌റൂം സീന്സും നടി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തനിക്കിഷ്ട്ടമില്ലാത്ത കാര്യങ്ങൾ ഒന്നും താൻ അഭിനയിക്കുന്ന ചിത്രങ്ങളിൽ ഒന്നും ഉണ്ടാവരുതെന്ന് നടി പ്രത്യേകം സൂചിപ്പിക്കാറുണ്ട്.

ഇപ്പോൾ വിവാഹ കാര്യത്തിലും സമാനമായ കാര്യങ്ങളാണ് നടി തീരുമാനിച്ചിരിക്കുന്നത്, മുൻപ് തന്റെ മാതാപിതാക്കളെ വിട്ട് മറ്റൊരു കുടുംബത്തിൽ പോകാൻ ഇഷ്ട്ടമില്ലാത്തതുകൊണ്ടു താൻ വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനം എടുത്തിരുന്നു. തന്റെ അച്ഛനെയും, അമ്മയെയും വിട്ടു ഭർതൃകുടുംബത്തിൽ പോകാൻ ഇഷ്ടമില്ലായിരുന്നു അതായിരുന്നു നടി വിവാഹം വേണ്ടാന്ന് വെക്കാനുള്ള കാരണം, എന്നാൽ ഇപ്പോൾ താൻ വിവാഹം കഴിക്കുവാണെങ്കിൽ ചില സങ്കൽപ്പങ്ങൾ തനിക്കുണ്ടെന്ന് തുറന്നു പറയുകയാണ് മറ്റൊരു അഭിമുഖ്ത്തിൽ.

തനിക്ക് ഇരുണ്ട ചര്മമുള്ള പുരുഷന്മാരെയാണ് ഇഷ്ട്ടം, സെൻസിറ്റീവ് സ്വഭാവം ഉള്ളവരായിരിക്കണം, മസിൽ ഉരുട്ടി നടക്കുന്നവരെ തീരെ ഇഷ്ട്ടമല്ല. അതുപ്പോലെ തനിക്ക് പാചകം ചെയ്യാൻ അറിയില്ല അതുകൊണ്ടു പാചകം അറിയാവുന്ന പുരുഷന്മാരെ വലിയ ഇഷ്ട്ടമാണ്. ആൺകുട്ടികൾ അങ്ങനെയാകണമെന്നൊന്നും നിയമമില്ല എന്നാൽ നല്ല ഹൃദയമുള്ളവർ ആയിരിക്കണം. അതുപോലെ നല്ല ഫിറ്റ് ആയ ഒരാൾ മതി അല്ലാതെ പെൺകുട്ടികളെ മസിൽ  ഉരുട്ടി വളക്കുന്നവർ ആയിരിക്കരുത്, എല്ലാത്തിനുപരി നല്ല മനസ് ഇതാണ് എന്റെ സങ്കല്പ്പം സായി പല്ലവി പറയുന്നു.