സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്ന മറ്റുള്ള നടന്മാർക്ക് വിജയ് യുടെ പ്രതിഫലം കിട്ടുമോ? ഷൈൻ ടോമിന്റെ വാക്കുകൾ വൈറൽ 

മലയാള സിനിമയിൽ എന്തും വെട്ടിത്തുറന്നു പറയുന്ന നടൻ ആണ് ഷൈൻ ടോം ചാക്കോ, ഇപ്പോൾ താരം സൂപ്പര്താരങ്ങൾക്ക് എന്തുകൊണ്ട് കൂടുതൽ പ്രതിഫലം കിട്ടുന്നു എന്ന ചോദ്യത്തിന് നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഒരു അഭിമുഖത്തിൽ അവതാരക നടനോട് ചോദിച്ചു സൂപ്പർ സ്റ്റാർ വിജയ് 100 കോടി പ്രതിഫലം വാങ്ങുമ്പോൾ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആയ നയൻ താര എന്തുകൊണ്ട് അതേ പ്രതിഫലം വാങ്ങുന്നില്ല എന്ന്, എന്നാൽ സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്ന എല്ലാവർക്കും വിജയ് യുടെ അതേ പ്രതിഫലം കിട്ടുമോ  എന്നായിരുന്നു ഷൈൻ തിരിച്ചു ചോദിച്ച ചോദ്യം

സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്ന മറ്റുള്ള നടന്മാർക്ക് വിജയ് യുടെ പ്രതിഫലം കിട്ടുമോ? അങ്ങനെയാണെങ്കിൽ മോഹൻലാലിനും, മമ്മൂട്ടിക്കും എത്ര പ്രതിഫലം കിട്ടുന്നുണ്ട്. അതുപോലെ കമൽ ഹാസനോ, അദ്ദേഹത്തിനേക്കാൾ വലിയ നടനാണോ വിജയ്, അല്ലല്ലോ, അപ്പോൾ ഒരു നടൻ നല്ലതവണമെന്നില്ല വലിയ പ്രതിഫലം കിട്ടാൻ. ഷൈൻ പറയുന്നു

അതുപോലെ അത് ആണവണമെന്നില്ലാ, പെണ്ണവണമെന്നുമില്ല, ഇപ്പോൾ മദ്യം വിറ്റുപോകുന്നതുപോലെ നമ്മളുടെ ബൈബിൾ വിറ്റുപോകുന്നുണ്ടോ, അതുകൊണ്ടു നല്ല നടൻ ആകേണ്ട നല്ല പ്രതിഫലം വാങ്ങാൻ ഇങ്ങനെയാണ് ഷൈൻ നൽകിയ മറുപടി, താരത്തിന്റെ ഈ മറുപടിയാണ് ഇപ്പോൾ വൈറൽ ആകുന്നതും.