അല്ലു അർജുന്റെ പുഷ്പ 2വിൽ സായി പല്ലവിയും!

അല്ലു അർജുൻ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് പുഷ്പ 2.ചിത്രത്തിൻറെ ഷൂട്ടിംഗ് ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.ചിത്രത്തിൽ നേരത്തെ നായികയായി എത്തിയത രശ്മിക മന്ദാനയായിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യൻ താര സുന്ദരി സായി പല്ലവിയും…

അല്ലു അർജുൻ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് പുഷ്പ 2.ചിത്രത്തിൻറെ ഷൂട്ടിംഗ് ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.ചിത്രത്തിൽ നേരത്തെ നായികയായി എത്തിയത രശ്മിക മന്ദാനയായിരുന്നു. ഇപ്പോഴിതാ തെന്നിന്ത്യൻ താര സുന്ദരി സായി പല്ലവിയും സിനിമയുടെ ഭാഗമാകുന്നുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് എത്തുന്നത്.


എന്നാൽ ഈ വാർത്ത സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. ഫഹദ് ഫാസിലിൻറെ ജോഡിയായിട്ടായിരിക്കും സായ് എത്തുന്നതെന്നും അതിഥി വേഷത്തിലായിരിക്കും താരം എത്തുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യമായിട്ടാണ് സായ് പല്ലവി അല്ലു അർജുനൊപ്പം ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്.

Sai Pallavi (7)

അടുത്ത ഷെഡ്യൂളിൽ സായി പല്ലവി സെറ്റിൽ ചേരുകയും ഒരാഴ്ചക്കുള്ളിൽ നടിയുടെ ഭാഗം പൂർത്തിയാക്കുകയും ചെയ്യുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ വർഷം ഡിസംബർ 29നാണ് പുഷ്പ റിലീസ് ചെയ്തത്. ചിത്രത്തിന്റെ സംവിധായകൻ സുകുമാർ തന്നെയാണ് തിരക്കഥ തയ്യാറാക്കുന്നത് പതിവ് പയ്യൻ ഇമേജിൽ നിന്ന് വ്യത്യസ്തമായി ചന്ദനക്കള്ളക്കടത്ത് തലവനാവുന്ന പുഷ്പരാജ് എന്ന കഥാപത്രമായി എത്തിയ അല്ലുവിന്റെ മേക്കോവർ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെലുങ്ക്,തമിഴ്,ഹിന്ദി,കന്നഡ,മലയാളം ഭാഷകളിലും പുഷ്പ റിലീസ് ചെയ്യും