നടൻ സൈജു കുറുപ്പ് നിർമ്മാണ രംഗത്തേക്ക്!  ചിത്രം ‘ഭരതനാട്യം’ ചിത്രീകരണം ആരംഭിച്ചു 

നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ച നടൻ സൈജു കുറിപ്പ് ഇനിയും സിനിമയുടെ നിർമ്മാണ രംഗത്തേക്ക്, താരത്തിന്റെ പുതിയ ചിത്രം ‘ഭരതനാട്യം,’ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ ആരംഭിച്ചു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്, തോമസ് തിരുവല്ല ഫിലിംസ്…

നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ച നടൻ സൈജു കുറിപ്പ് ഇനിയും സിനിമയുടെ നിർമ്മാണ രംഗത്തേക്ക്, താരത്തിന്റെ പുതിയ ചിത്രം ‘ഭരതനാട്യം,’ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ ആരംഭിച്ചു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്, തോമസ് തിരുവല്ല ഫിലിംസ് ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമ നമ്പ്യാർ സൈജു കുറുപ്പ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സൈജുകുറുപ്പമാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ചടങ്ങുകൾക്ക് സംഗീത സംവിധായകൻ ഔസേപ്പച്ചൻ ആണ് ഭദ്രദീപം തെളിയിച്ചത്

തുടർന്ന് സൈജുവിന്റെ മാതാവ് ശോഭന കെ എം ആണ് ചിത്രത്തിന്റെ സ്വിച് ഓൺ കർമ്മം നിർവഹിച്ചത്, ഫസ്റ്റ് ക്ലാപ്പ് നടൻ നന്ദു പൊതുവാൾ ആണ് നൽകിയത്, ചിത്രത്തിന്റെ സംവിധാനം, തിരക്കഥ എന്നിവ നിർവഹിച്ചത് കൃഷ്ണ ദാസ് മുരളിയാണ്,

ബിജു ജേക്കബ്, സിന്റോ സണ്ണി, ഛായാഗ്രഹകൻ ശ്രീജിത് മഞ്ചരി, മനു രാധാകൃഷ്ണൻ, തുടങ്ങിയവരും ഈ ചടങ്ങിൽ പങ്കെടുത്തു. മയൂഖം എന്ന ചിത്രത്തിലൂടെ ആണ് നടന് എല്ലാവർക്കും സുപരിചിതനായത്