ശരണ്യയുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനാണ് ഞങ്ങൾ അവസാനം കണ്ടത്

കാൻസർ ബാധിച്ച് നടി ശരണ്യ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്, ഏറെ വേദനയോടെയാണ് എല്ലാവരും ഈ വാർത്ത അറിഞ്ഞത്, ഇപ്പോൾ ശരണ്യയെകുറിച്ച് മനസ്സ് തുറക്കുകയാണ് സാജൻ സൂര്യ, ശരണ്യയുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനാണ് ഞങ്ങൾ…

കാൻസർ ബാധിച്ച് നടി ശരണ്യ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്, ഏറെ വേദനയോടെയാണ് എല്ലാവരും ഈ വാർത്ത അറിഞ്ഞത്, ഇപ്പോൾ ശരണ്യയെകുറിച്ച് മനസ്സ് തുറക്കുകയാണ് സാജൻ സൂര്യ,

ശരണ്യയുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനാണ് ഞങ്ങൾ അവസാനം കണ്ടത്. അന്നും എന്നോട് പറഞ്ഞത് ‘ചേട്ടാ, നമുക്കിനിയും ഒന്നിച്ചഭിനയിക്കണം’ എന്നാണ്. അത്രത്തോളം ജീവിതത്തെ സ്നേഹിച്ചയാളാണ് ശരണ്യ. വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ നായികാനായകൻമാരായി ഒരു സീരിയലിൽ അഭിനയിച്ചിരുന്നു. അക്കാലം മുതലേയുള്ള പരിചയവും സൗഹൃദവുമാണ്. ഒരുപാട് പ്രയാസപ്പെട്ട കുട്ടിയാണ് അവൾ. രോഗം അവളെ ഒത്തിരി വേദനിപ്പിച്ചു. അപ്പോഴൊക്കെയും ജീവിതത്തിലേക്കു തിരിച്ചു വരണമെന്ന് അവൾ അതിഭയങ്കരമായി ആഗ്രഹിച്ചു. ഞങ്ങളെല്ലാവരും അതാണ് പ്രാർഥിച്ചത്. സീമച്ചേച്ചിയും ശരണ്യയുടെ അമ്മയുമൊക്കെ ഈ വേദന എങ്ങനെ താങ്ങുമെന്ന് എനിക്കറിയില്ല. സീമ.ജി.നായരുടെ പിന്തുണ ശരണ്യയ്ക്ക് നൽകിയ ആശ്വാസം ചെറുതല്ല എന്നാണ് സാജൻ സൂര്യ പറയുന്നത്.

2012ൽ, മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലുമായി അഭിനയ രംഗത്ത് നിറഞ്ഞു നിൽക്കുമ്പോഴാണ് തലവേദനയുടെ രൂപത്തിൽ ശരണ്യയെ തേടി ട്യൂമർ എത്തുന്നത്. തെലുങ്കില്‍ സ്വാതി എന്ന സീരിയലിൽ അഭിനയിക്കുമ്പാഴാണ് കടുത്ത തലവേദന വരുന്നതും ഡോക്ടറെ കാണിച്ചതും. മൈഗ്രേയ്‌ന് ഉള്ള മരുന്ന് രണ്ടു മാസത്തോളം കഴിച്ചു. 2012ൽ ഷൂട്ടിങ് സെറ്റിൽ കുഴഞ്ഞു വീണതിനെത്തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയുടെ നാളുകൾ. തുടർച്ചയായ ഓപ്പറേഷനുകളും റേഡിയേഷൻ പ്രക്രിയകളും ശരണ്യയുടെ ആരോഗ്യത്തെ ബാധിച്ചു.തലയിലെ ഏഴാം ശസ്ത്രക്രിയയെത്തുടർന്നു ശരീരത്തിന്റെ ഒരു വശം തളർന്നു.

Saranya
Saranya

രോഗത്തെ പല തവണ കീഴ്പ്പെടുത്തിയെങ്കിലും വീണ്ടും വീണ്ടും രോഗം തേടിയെത്തി.2012–20 കാലഘട്ടത്തിൽ തലയിൽ 9 ശസ്ത്രക്രിയകൾ നടത്തേണ്ടി വന്നു. 33 തവണ റേഡിയേഷനും ചെയ്തു. സാമ്പത്തികമായും തകർന്ന ശരണ്യയെ സഹായിക്കാൻ ആദ്യവസാനം ഒപ്പമുണ്ടായിരുന്നത് നടി സീമ ജി.നായരാണ്.മേയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനു പിന്നാലെ വെന്റിലേറ്റര്‍ ഐസിയുവിലേക്കു മാറ്റി. ജൂണ്‍ 10ന് നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് മുറിയിലേക്കു മാറ്റിയെങ്കിലും അന്നു രാത്രി തന്നെ പനികൂടി വെന്റിലേറ്റര്‍ ഐസിയുവിലേക്കു മാറ്റിയിരുന്നു. സ്ഥിതി പിന്നീടു വഷളാവുകയായിരുന്നു.