അന്നത്തെ ആ ഒളിച്ചു കളിയുടെ ഓർമ്മകൾ പങ്ക് വെച്ച് സാജൻ സൂര്യ

Sajan..01
Sajan..01

വേറിട്ട അഭിനയ മികവ് കൊണ്ട് സിനിമാ-സീരിയൽ രംഗത്ത് ഒരേ പോലെ തിളങ്ങി നിൽക്കുന്ന നടനാണ് സാജൻ സൂര്യ.സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമായ താരം ആരാധകരുമായി തന്റെ കുടുംബ വിശേഷങ്ങളും  അതെ പോലെ ചിത്രങ്ങളും  പങ്ക് വെക്കാറുണ്ട്.ഇപ്പോളിതാ അങ്ങനെ പങ്ക് വെച്ച് ഒരു കുറിപ്പാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.സുഹൃത്ത് ബന്ധത്തിന്റെ ഏറ്റവും ശക്തമായ ഓർമ്മകൾ വാക്കുകളിലൂടെ പങ്ക് വെക്കുകയാണ് സാജൻ.വളരെ ചുരുങ്ങിയ സമയം കൊണ്ട്  ആരാധകർ ഈ പോസ്റ്റ് ഏറ്റെടുത്തിരിക്കുന്നത്.

sajan
sajan

കോളേജ് മുതൽ കൂടെയുള്ള പ്രിയ സുഹൃത്തുക്കളാണ് പ്രശാന്തും ഷിബുവും. വീട്ടിൽ നിന്നും ദിവസവും തരുന്ന ഒന്നിനും തികയാത്ത Pocket Money .5രൂപയ്ക്ക് ഒക്കെ Pocket Money എന്ന് പറയാമോ എന്നറിയില്ല.KSRTC bus-ൽ പോകാൻ Concession ഉണ്ട് 🚃.2 Concessions only ordinary bus.ഏണിക്കര-സ്റ്റാച്യൂ , സ്റ്റാച്യൂ-കേശവദാസപുരം. ചുവന്ന fast ഉം പച്ച Express ഉം ഒക്കെ bus stopലെ എന്നെ പുച്ഛിച്ചു കൊഞ്ഞനം കുത്തിയും കടന്നു പോകും. ordinary-ക്ക് bus Stop അലർജ്ജിയാണ്.

sajan1
sajan1

അന്നത്തെ സ്ഥിരം ഒളിച്ചു കളി കണ്ടക്ടർമാരുമായാണ്. കാരണം പേരൂർക്കട വരെ Concession പതിച്ചാൽ ടൂഷൻ കഴിഞ്ഞ് സ്റ്റാച്യു വരെ പോകാൻ കൈയ്യിലെ 1 രൂപ മുടക്കണം. ഈ മിച്ചം പിടികുന്ന പൈസയിൽ നിന്നാണ് ഇടയ്ക്കുള്ള സിനിമ ,കപ്പലണ്ടി , കാമുകിക്ക് choclate, പറോട്ടയും പുഴ പോലെ ഒഴുകുന്ന സാമ്പാറും 3 ലഗേജും ഒക്കെ സാധ്യമാകൂ.നാട്ടിൽ എല്ലാ ദൈവങ്ങളുടേയും പ്രീതി നേടി, കൂടുതൽ അനുഗ്രഹങ്ങൾക്കായി ഞായറാഴ്ച്ച രാവിലെ ഞങ്ങൾ സിറ്റിയിലുള്ള അമ്പലങ്ങളിൽ പോകും. അതിനും മിച്ചം പിടിക്കണം അല്ലാതെ വീട്ടീന്ന് 5 പൈസ തരില്ല. പ്രശാന്ത് ശുദ്ധ ഭക്തനായും, ഞങ്ങൾ പകുതി ഭക്തിയും ,പകുതി നയന സുഖത്തിനായും ആണ് പോക്ക്. നയന സുഖം ദീർഘിപ്പിക്കാൻ ഒരു മണിക്കൂർ മ്യൂസിയത്തും പോയി ഇരിക്കും.Mobile അന്ന് ഇല്ലാത്തതു കൊണ്ട് രാവിലെ ഇറങ്ങുമ്പോൾLand Phone ൽ Missed call അടിക്കും. Land line call നും അന്ന് മുടിഞ്ഞ പൈസയാ.രണ്ടൂട്ടം അടിച്ചു cut ആക്കിയാൽ വീട്ടിൽ നിന്ന് ഇറങ്ങി എന്നർത്ഥം. (3 വട്ടം അടിക്കുന്നത് കാമുകിയാ, ഞാൻ നിന്നെ ഓർക്കുന്നു എന്നർത്ഥം).

Sajan2
Sajan2

ഒരു വെളുപ്പാൻകാലത്ത് ഞാനും ഷിബുവും ring കേട്ടില്ല. പ്രശാന്ത് കൈയ്യിലെ 2 രൂപയും കൊണ്ട് ഇറങ്ങി. 1 രൂപ അങ്ങോട്ട് 1 രൂപ ഇങ്ങോട്ട് , അമ്പലത്തിൽ ഞങ്ങളെ കണ്ടില്ല. ഉറപ്പായും മ്യൂസിയത്തുവായിനോക്കികൾ വരാതിരിക്കില്ല എന്ന വിശ്വാസത്തിൽ അവിടെനടന്നെത്തി. അരമണിക്കൂർ മ്യൂസിയം Entrance-ൽ കാത്തു. ഞങ്ങൾ വരുമെന്ന ഒടുക്കത്തെ ആത്മവിശ്വാസത്തിൽ കൈയ്യിലുള്ള 1 രൂപയ്ക്ക് കപ്പലണ്ടി കൊറിച്ചു. രാവിലെ ഞങ്ങൾ പറ്റിച്ചതിന് ഞങ്ങളെ തെറി പറഞ്ഞ് 1 രൂപ ഒപ്പിക്കാല്ലോ. കപ്പലണ്ടി ദഹിച്ചപ്പോ ചിന്തിച്ചു. എങ്ങനെ വീടെത്തും? 10 മണീടെ വെയിലും , 10 കിമീ ഉം ,വിശപ്പും മനസ്സിൽ നിറഞ്ഞ ഞങ്ങളോടുള്ള പകയും താങ്ങി വിയത്ത് എരച്ച് വീട്ടിലെത്തി ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ എന്നെ വിളിച്ച് ദേഷ്യ സങ്കട സമ്മിശ്ര സ്വരത്തിൽ ഒറ്റ ചോദ്യം. നീയൊക്കെ വരൂലാന്ന് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ കപ്പലണ്ടി വാങ്ങി തിന്നിലായിരുന്നടാ __@*#%$£€#$ കളെ…..എന്നാണ് സാജൻ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.