‘പരിപാടികള്‍ക്ക് പോയി വരുമ്പോള്‍ പാഷാണം ഷാജി എന്ന പേരില്‍ ചിലര്‍ ചെക്ക് തരുമ്പോള്‍ വലഞ്ഞിട്ടുണ്ട്’ സാജു നവോദയ

അവതരിപ്പിച്ച കഥാപാത്രം തന്നെ ഐഡന്റിറ്റിയായി മാറിയ ആളാണ് പാഷാണം ഷാജി എന്ന സാജു നവോദയ. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളുമായാണ് താരം എത്താറ്. എല്ലാവരെയും തമ്മില്‍ തല്ലിക്കാന്‍ അപാരമായ മിടുക്കുള്ള ഒരു നാട്ടിന്‍പുറത്തെ പാഷാണമായി സാജു കോമഡി സ്‌കിറ്റില്‍ എത്തിയതോടെയാണ് പാഷാണം ഷാജിയായത്. ഈ പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയതില്‍ പിന്നെ സംഭവിച്ച രസകരമായ കാര്യങ്ങള്‍ സാജു പങ്കുവെക്കുന്നു.

”പാഷാണം ഷാജി ഉള്ളത് കൊണ്ടാണ് വീട്ടില്‍ അരി മേടിക്കുന്നത്. അതുകൊണ്ട് ആ പേര് വിളിക്കുന്നതില്‍ വിഷമമോ, ആ പേര് കൊണ്ടുനടക്കുന്നത് ബാധ്യതയായോ തോന്നിയിട്ടില്ല. എന്റെ കുടുംബത്തിലെ പുതുതലമുറക്കാര്‍ക്ക് എന്റെ യഥാര്‍ത്ഥ പേര് അറിയില്ല. ചിലപ്പോള്‍ പരിപാടികള്‍ക്ക് പോയി വരുമ്പോള്‍ പാഷാണം ഷാജി എന്ന പേരില്‍ ചിലര്‍ ചെക്ക് തരുമ്പോള്‍ വലഞ്ഞിട്ടുണ്ട്. കാരണം ആ പേരില്‍ എനിക്ക് ബാങ്ക് അക്കൗണ്ട് ഇല്ലെന്നും സാജു ഒരു പരിപാടിയില്‍ പറഞ്ഞു.

Saju Navodaya bigboss 2

2014ല്‍ മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സാജു വെള്ളിമൂങ്ങ, അമര്‍ അക്ബര്‍ അന്തോണി, ആടുപുലിയാട്ടം എന്നിവയുള്‍പ്പെടെ അമ്പതിലധികം സിനിമകളില്‍ അഭിനയിച്ചു.