‘റിമംബറിംഗ് മിയ ഖലീഫ’ ഫെയ്‌സ്ബുക്ക് കവര്‍ ചിത്രം കണ്ട് ഞെട്ടലോടെ ആരാധകര്‍

മോഡലും നടിയുമായ മിയ ഖലീഫ അന്തരിച്ചതായി പ്രചാരണം. ഓരോ ചിത്രങ്ങളിലൂടെയും വിവാദങ്ങള്‍ സൃഷ്ടിക്കുന്ന താരത്തിന്റെ ഒരു പോസ്റ്റാണ് പുതിയ വിവാദങ്ങള്‍ക്കു തുടക്കമിടുന്നത്. എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി താരം തന്നെ രംഗത്തെത്തി. ‘റിമംബറിംഗ് മിയ ഖലീഫ’…

മോഡലും നടിയുമായ മിയ ഖലീഫ അന്തരിച്ചതായി പ്രചാരണം. ഓരോ ചിത്രങ്ങളിലൂടെയും വിവാദങ്ങള്‍ സൃഷ്ടിക്കുന്ന താരത്തിന്റെ ഒരു പോസ്റ്റാണ് പുതിയ വിവാദങ്ങള്‍ക്കു തുടക്കമിടുന്നത്. എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി താരം തന്നെ രംഗത്തെത്തി. ‘റിമംബറിംഗ് മിയ ഖലീഫ’ എന്ന ക്യാപ്ഷനില്‍ താരത്തിന്റെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റാണ് ആരാധകര്‍ തെറ്റിദ്ധരിച്ചത്. തുടര്‍ന്ന് പലരും താരത്തിന് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.

എന്നാല്‍ പോസ്റ്റ് കൃത്യമായി വായിക്കാത്തതാണ് ഇത്തരം പ്രചാരണങ്ങള്‍ക്കു പിന്നില്‍. പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ: ‘മിയ ഖലീഫയെ സ്‌നേഹിക്കുന്നവര്‍ അവരെ ഓര്‍മിച്ച് പ്രൊഫൈല്‍ സന്ദര്‍ശിക്കുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു.’ കവര്‍ ഫോട്ടോയും ക്യാപ്ഷനും മാത്രം ശ്രദ്ധിച്ചവരാണ് മിയക്ക് ആദരാഞ്ജലികളുമായി എത്തിയത്. സംഭവം വിവാദമായതോടെ മിയ തന്നെ വിശദീകരണവുമായി എത്തി. ‘ഞാന്‍ മരിച്ചിട്ടില്ല’ എന്ന രീതിയിലുള്ള ഒരു തമാശ ചിത്രം താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. അതേസമയം മിയ മരിച്ചു എന്ന രീതിയില്‍ ആദ്യമായല്ല വാര്‍ത്തകള്‍ പ്രചരിക്കുന്നത്. 2020 ജൂണിലും സമാനമായ പ്രചാരണങ്ങള്‍ നടന്നിരുന്നു.

സിനിമ വിട്ടെങ്കിലും ഇന്നും മിയയ്ക്ക് നിറയെ ആരാധകരുണ്ട്. അടുത്തിടെ താന്‍ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് മിയ ഖലീഫ അറിയിച്ചിരുന്നു. സ്വീഡിഷ് ഷെഫായ റോബന്‍ട്ട് സാന്‍ഡ്ബെര്‍ഗായിരുന്നു മിയയുടെ ഭര്‍ത്താവ്.