പ്രഭാസിന്റെ ഒരു ഒന്നൊന്നര തിരിച്ചു വരവ്; ‘സലാറി’ന്റെ ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ

യാഷ് നായകനായെത്തിയ കെ. ജി. എഫ് എന്ന ഒരൊറ്റ സിനിമയിലൂടെ ഇന്ത്യൻ സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ച സംവിധായകനാണ് പ്രശാന്ത് നീൽ. തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനാക്കി പ്രശാന്ത് നീലിന്റെ അടുത്ത ചിത്രമായ ‘സലാർ’…

യാഷ് നായകനായെത്തിയ കെ. ജി. എഫ് എന്ന ഒരൊറ്റ സിനിമയിലൂടെ ഇന്ത്യൻ സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ച സംവിധായകനാണ് പ്രശാന്ത് നീൽ. തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനാക്കി പ്രശാന്ത് നീലിന്റെ അടുത്ത ചിത്രമായ ‘സലാർ’ വരുമ്പോൾ വലിയ പ്രതീക്ഷകളിലാണ് ആരാധകർ ചിത്രത്തെ നോക്കികണ്ടത്. എന്തായാലും കാത്തിരിപ്പിനൊടുവിൽ സലാർ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് കിട്ടികൊണ്ടിരിക്കുന്നത്. കെജിഎഫ് പോലെ തന്നെ ഒരു മാസ്- ആക്ഷൻ എന്റർടൈനറാണ് ചിത്രമെന്നാണ് പുറത്തുവരുന്ന ആദ്യ റിപ്പോർട്ടുകൾ. . ‘സലാർ’ കുറ്റകൃത്യങ്ങൾ നിറഞ്ഞ സാങ്കൽപ്പിക നഗരമായ ഖാൻസാറിനെ പശ്ചാത്തലമാക്കിയുള്ളതാണ്. പ്രഭാസ്- പൃഥ്വിരാജ് കോമ്പോ ഗംഭീരമായിരുന്നെന്നും പ്രശാന്ത് നീൽ ഒരിക്കൽ കൂടി അത്ഭുതപ്പെടുത്തിയെന്നും പ്രേക്ഷകർ പറയുന്നു. ചിത്രത്തിൽ ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പടക്കം പൊട്ടിച്ചും ധോൾ ബീറ്റുകൾക്കൊപ്പം നൃത്തം ചെയ്തുമാന്  ആരാധകർ തിയേറ്ററുകളിലേക്ക് എത്തിയത്.

ആദ്യ പ്രദർശനത്തിന് പിന്നാലെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുന്നത്. ‘സൂപ്പർ ഡ്യൂപ്പർ ഹിറ്റ്’ ആണ് ചിത്രം എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്  പ്രശാന്ത് നീൽ മനോഹരമായ ചിത്രീകരിച്ച സിനിമയാണ് സലാറെന്നാണ് മിക്കവരുടെയും അഭിപ്രായങ്ങൾ. മാസ് അപ്പീലിലാണ് പ്രഭാസും പൃഥ്വിരാജും സലാറിലുള്ളത്. പ്രഭാസിന്റെയും പൃഥ്വിരാജിന്റെയും കെമിസ്ട്രി വർക്കായിരിക്കുന്നുവെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയർന്നു.  .  കൂടാതെ പ്രഭാസിന് വലിയൊരു തിരിച്ചുവരവാണ് സലാർ എന്നാണ് പ്രേക്ഷകർ പറയുന്നത്. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നുവെന്നും സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിച്ചു.  ബോക്സ് ഓഫീസില്‍ ഹിറ്റാകാനുള്ള ചേരുവകള്‍ ചിത്രത്തില്‍ ധാരാളമുണ്ട്. ആക്ഷനില്‍ സലാര്‍ മികച്ച നിലവാരത്തിലാണെന്നും ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നു. മികച്ച പ്രൊഡക്ഷനാകാൻ സലാറിനായിട്ടുണ്ട്. പ്രഭാസാണ് പ്രധാന ആകര്‍ഷണമായിരിക്കുന്നത്. പ്രകടനത്തിലും പ്രഭാസ് മികവിലാണെന്ന് സലാര്‍ സിനിമ കണ്ടവര്‍ അഭിപ്രായപ്പെടുന്നു.  ശരിക്കും പ്രേക്ഷകനെ വിസിലടിപ്പിക്കാനുള്ള ഐറ്റങ്ങള്‍ പൃഥ്വി ചിത്രത്തില്‍ ചെയ്തിട്ടുണ്ടെന്ന് കാണുന്ന പ്രേക്ഷകന് ബോധ്യമാകും. അടുത്ത ഭാഗത്തും വലിയൊരു ഭാഗം പൃഥ്വിക്കായി ഉണ്ട് എന്ന് ഉറപ്പിക്കുന്ന രീതിയിലാണ് സലാര്‍ പാര്‍ട്ട് 1 സീസ്ഫയര്‍ അവസാനിക്കുന്നത് . അതേസമയം ചെറിയ ലാഗ് അനുഭവപ്പെടുന്നുണ്ട്. അത് അത്ര കാര്യമാകാണില്ല. ആദ്യ പകുതിയാണ് മികച്ചു നില്‍ക്കുന്നത് എന്നൊക്കെയും  പ്രതികരണങ്ങൾ എത്തുന്നുണ്ട്. പ്രഭാസിന്റെ പ്രഭ മികച്ച രീതിയില്‍ സംവിധായകൻ പ്രശാന്ത് നീല്‍ ഉപയോഗിച്ചവെന്ന് അഭിപ്രായപ്പെടുമ്പോഴും പശ്ചാത്തല സംഗീതം മികവിലേക്ക് ഉയര്‍ന്നില്ലെന്നാണ് പലരുടയും പ്രതികരണങ്ങള്‍.

മൊത്തത്തില്‍ നോക്കിയാല്‍ മികച്ച ഒരു സിനിമയായി സലാര്‍ മാറിയിട്ടുണ്ട്. കെജിഎഫ് പ്രതീക്ഷിച്ച് പ്രഭാസിന്റെ സലാര്‍ സിനിമ കാണാൻ പോയാല്‍ നിരാശയായിരിക്കും ഫലം. എന്തായാലും പ്രഭാസിന് വലിയ ഒരു തിരിച്ചുവരവായിരിക്കും സലാര്‍ എന്ന കാര്യത്തില്‍ പ്രേക്ഷകര്‍ക്ക് സംശയമില്ല. രാജ്യമെമ്പാടും സലാറിന് ലഭിക്കുന്ന സ്വീകാര്യതയും ചിത്രം ക്ലിക്കായി എന്നാണ് തെളിയിക്കുന്നത്. കെജിഎഫ് എന്ന ഹിറ്റിന്റെ സംവിധായകൻ എന്ന നിലയില്‍ രാജ്യമൊട്ടാകെ പേരുകേട്ട പ്രശാന്ത് നീലിന് സലാര്‍ അത്രത്തോളം എത്തിക്കാനായോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയവുമുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിനാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം. വിജയ് കിരഗണ്ടൂരാണ് സലാറിന്റെ നിർമാണം. ശ്രുതി ഹാസൻ നായികയായി എത്തിയ സലാർ ഇന്ത്യയിൽ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തത്. 400 കോടിക്ക് മുകളിലാണ് സലാറിന്റെ ബഡ്ജറ്റ്. രവി ബസൂർ ആണ് ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത്. അതേസമയം റിലീസിന് മുൻപേ തന്നെ സലാർ  തിയേറ്ററുകളിൽ നിന്നും 29.31 കോടി നേടിയതായാണ് പുറത്തുവരുന്ന കണക്കുകൾ. ആകെ 2 മണിക്കൂർ 55 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം.