‘രോമാഞ്ചം കണ്ടു ചിരിച്ച് ഒരു വഴി ആയവര്‍ ദയവായി ഈ സിനിമകള്‍ കാണരുത് പിന്നെ നിങ്ങള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിയില്ല’

കഴിഞ്ഞ ദിവസമാണ് തിയേറ്റര്‍ ഹിറ്റ് ചിത്രം രോമാഞ്ചം തിയേറ്ററുകളിലെത്തിയത്. ബാഗ്ലൂരിലെ ഒരു വീട്ടില്‍ താമസിക്കുന്ന ഏഴ് സുഹൃത്തുക്കളുടെ ഇടയിലേക്ക് കയറിവരുന്ന രണ്ട് അതിഥികള്‍ സൃഷ്ടിക്കുന്ന പൊല്ലാപ്പുകള്‍ പ്രമേയമാക്കിയ രോമാഞ്ചം എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ചിത്രമാണ്. ജോണ്‍പോള്‍ ജോര്‍ജ്, ജോബി ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം നവാഗതനായ ജിത്തു മാധവനാണ് കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. രോമാഞ്ചം’ കണ്ടിട്ട് ചിരി നിര്‍ത്താന്‍ പറ്റാതായവരോട്… എന്നാലും നിങ്ങള്‍ക്ക് ഇതിനുമാത്രം ചിരി എവിടെ നിന്നാണ്, നമ്മള്‍ക്കൊന്നും കിട്ടിയില്ലലോ എന്നാണ് സലിം സല്‍മാന്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിക്കുന്നത്.

‘രോമാഞ്ചം’ കണ്ടിട്ട് ചിരി നിര്‍ത്താന്‍ പറ്റാതായവരോട്…
എന്നാലും നിങ്ങള്‍ക്ക് ഇതിനുമാത്രം ചിരി എവിടെ നിന്നാണ്, നമ്മള്‍ക്കൊന്നും കിട്ടിയില്ലലോ …..
സത്യം പറയാലോ ഇന്നലെ ആണ് ഇ സിനിമ കണ്ടതു.. ഇ സിനിമ കണ്ടു ചിരിച്ചു ഒരു വഴിആയവരോടാണ്… ഇ സിനിമയുടെ ഏതു scene കണ്ടാണ് നിങ്ങള്‍ക്കു ചിരി നിര്‍ത്താന്‍ പറ്റാഞ്ഞത്. Pls tell.
ഇപ്പോഴും യൂട്യൂബില്‍ പോയി കണ്ടാല്‍ ചിരി അടക്കാന്‍ പറ്റാത്ത ചില സിനിമകള്‍ ഉണ്ട്.. പുലിവാല്‍കല്യാണം, രാംജിറാവ്, കല്യാണ രാമന്‍, ഗോഡ്ഫാദര്‍ etc etc.
രോമാഞ്ചം കണ്ടു ചിരിച് ഒരു വഴി ആയവര്‍ ദയവായി ഇ സിനിമകള്‍ കാണരുത് പിന്നെ നിങ്ങള്ക്ക് സാധര്‍ണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിയില്ല ??..

2007ല്‍ നടന്ന ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയ വളരെ സ്വാഭാവികമായ കഥാപരിസരവും അപ്രതീക്ഷിതമായി സംഭവിക്കുന്ന ഹൊറര്‍ അനുഭവങ്ങളുമാണ് സിനിമയെ ആകര്‍ഷകമാക്കുന്നത്. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയ പ്രമുഖര്‍ക്ക് പുറമെ വെബ് സീരീസുകളിലൂടെയും യൂട്യൂബിലൂടെയും മറ്റും ശ്രദ്ധേയരായ നത്ത് അബിന്‍ ജോര്‍ജ്ജ്, ജഗദീഷ്‌കുമാര്‍ തുടങ്ങി ഒരുപിടി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. സുഷിന്‍ ശ്യാം ഒരുക്കിയ സംഗീതമാണ് രോമാഞ്ചം എന്ന സിനിമയുടെ നട്ടെല്ല്. സനു താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ഈ സിനിമ എഡിറ്റ് ചെയ്തിരിക്കുന്നത് കിരണ്‍ദാസാണ്.

ഇന്ത്യക്കാരുടെ ആസ്വാദന തലങ്ങളെ മാറ്റിമറിച്ച രാജ്യത്തിന്റെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ഡിസ്നി+ ഹോട്ട്സ്റ്റാര്‍. സിനിമകള്‍, സീരീസുകള്‍, സ്‌പോര്‍ട്‌സ് തുടങ്ങി ഏവരുടെയും അഭിരുചികളെ ഒരിടത്ത് ഒരുക്കി, അനവധി കണ്ടന്റുകളാണ് ഡിസ്‌നി+ഹോട്ട്സ്റ്റാറിലൂടെ ലഭിക്കുന്നത്. 8 ഭാഷകളിലായി ആകെ 1 ലക്ഷം മണിക്കൂറിലധികമുള്ള കണ്ടന്റുകളാണ് നിലവില്‍ ഇതിലുള്ളത്.

Gargi