വിവാഹ മോചനത്തിന് ശേഷം സാമന്തയ്ക്ക് സംഭവിച്ചത്..!! ഇതായിരുന്നു വിധി..!!

തെന്നിന്ത്യയിലെ താരറാണിയാണ് സാമന്ത. അതുപോലെ തന്നെ സിനിമാ ലോകം വളരെ ആരാധനയോടെയും അസൂയയോടെയും നോക്കി കണ്ട ഒരു ദാമ്പത്യ ജീവിതമായിരുന്നു സാമന്തയുടേയും നടന്‍ നാഗചൈതന്യയുടേയും ജീവിതം. എന്നാല്‍ എപ്പോഴാണ് ഈ ബന്ധത്തില്‍ ഒരു വിള്ളല്‍…

തെന്നിന്ത്യയിലെ താരറാണിയാണ് സാമന്ത. അതുപോലെ തന്നെ സിനിമാ ലോകം വളരെ ആരാധനയോടെയും അസൂയയോടെയും നോക്കി കണ്ട ഒരു ദാമ്പത്യ ജീവിതമായിരുന്നു സാമന്തയുടേയും നടന്‍ നാഗചൈതന്യയുടേയും ജീവിതം. എന്നാല്‍ എപ്പോഴാണ് ഈ ബന്ധത്തില്‍ ഒരു വിള്ളല്‍ വന്നത് എന്ന് വ്യക്തമല്ലെങ്കിലും ഇരുവരും പിരിയുന്നു എന്ന വാര്‍ത്ത ആരാധകരില്‍ തീര്‍ത്ത ആഘാതം ചെറുതല്ലായിരുന്നു.

ഇന്നും കാരണം എന്തെന്ന് ആരാധകര്‍ക്ക് വ്യക്തമാകാത്ത ഒരു വിവാഹ മോചനമാണ് ഇരുവരുടേതും. പലതരം അഭ്യൂഹങ്ങള്‍ ഇതേ കുറിച്ച് പുറത്ത് വന്നെങ്കിലും ഒന്നിനോടും ഔദ്യോഗികമായി പ്രതികരിക്കാന്‍ സാമന്തയോ നാഗചൈതന്യയോ തയ്യാറായിരുന്നില്ല. ഇവരുടെ തീരുമാനത്തെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇതെല്ലാം ഓരോ വ്യകതികളുടേയും സ്വാതന്ത്ര്യമായാണ് അവര്‍ കണ്ടത്.

വിവാഹ മോന വാര്‍ത്ത പുറത്ത് വന്നതിന് ശേഷം വിവാദങ്ങള്‍ സാമന്തയെ മാനസ്സികമായി തളര്‍ത്തിയിരുന്നു എന്നാല്‍ അതില്‍ നിന്നെല്ലാം ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയരുന്ന സാമന്തയെ ആണ് ഇപ്പോള്‍ ആരാധകര്‍ കാണുന്നത്. വിവാഹ മോചന ശേഷം കൂടുതല്‍ സിനിമകളിലേക്കും അഭിനയത്തിന്റെ പുതിയ തലങ്ങളിലേക്കും എത്തിയിരിക്കുകയാണ് നടി എന്നാണ് ആരാധകരും വിലിയിരുത്തുന്നത്. വിവാഹ മോചനത്തിന് പിന്നാലെ സാമന്തയ്ക്ക് കൂടുതല്‍ നേട്ടങ്ങളാണ് ഉണ്ടായിരിക്കുന്നത് എന്നത് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്. സിനിമകളെല്ലാം വിജയിക്കുന്നു..

ആദ്യമായി ഒരു ഐറ്റം നമ്പറില്‍ ചുവടുകള്‍ വെയ്ക്കുന്നു…ഇതോടെ തെന്നിന്ത്യയില്‍ നയന്‍ താരയ്ക്ക് ശേഷം ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയായിരിക്കുകയാണ് സാമന്ത. അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ; ദി റൈസിലെ ഐറ്റം ഡാന്‍സില്‍ അഭിനയിക്കാനായി അഞ്ച് കോടി രൂപ താരം പ്രതിഫലമായി വാങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കാത്തുവാകുള്ള രണ്ട് കാതല്‍ എന്ന ചിത്രമാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. ചിത്രത്തില്‍ നയന്‍ താരയ്ക്കും വിജയ് സേതുപതിയ്‌ക്കൊപ്പവും മറ്റൊരു പ്രധാന വേഷത്തിലാണ് സാമന്ത എത്തുന്നത്.