ഒടുവിൽ സാമന്ത ‘ഖുശി’യിൽ ജോയിൻ ചെയ്തു!

തെന്നിന്ത്യൻ താര സുന്ദരി സാമന്ത ചികിത്സയ്ക്ക് ശേഷം അഭിനയരംഗത്ത് വീണ്ടും സജീവമായിരിക്കുകയാണ്. അടുത്തിടെയാണ് നടി ആക്ഷൻ ത്രില്ലർ സീരിസ് ‘സിറ്റഡൽ’ ഇന്ത്യൻ പതിപ്പിലെ തന്റെ ഭാഗങ്ങൾ പൂർത്തിയാക്കിയത്. ഇപ്പോഴിതാ സാമന്തവിജയ് ദേവരകൊണ്ടയുടെ ‘ഖുശി’ എന്ന സിനിമയുടെ സെറ്റിൽ ജോയിൻ ചെയ്തിരിക്കുകയാണ്.

സാമന്ത ഇന്നലെയാണ് ഖുശിയുടെ സെറ്റിലെത്തിയത്. ചിത്രം നിർമ്മിക്കുന്ന മൈത്രി മൂവി മേക്കേഴ്സ് സമാന്തയ്ക്ക് ഗംഭീര വരവേൽപ്പ് നൽകിയിരിക്കുകയാണ്. അതേ സമയം സാമന്ത തെലുങ്ക് സിനിമാ മേഖലയിൽ 13 വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം കേക്ക് മുറിച്ചു ആഘോഷിച്ചു സിനിമയുടെ അണിയറപ്രവർത്തകർ. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.


വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഖുശി. നേരത്തെ ‘മഹാനടി’ എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചത്. ശിവ നിർവാണയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. മലയാളിയായ ഹിഷാം അബ്ദുൾ വഹാബ് ആണ് ഖുശിയ്ക്കായി സംഗീതം ഒരുക്കുന്നത്. യറാം, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

 

Aswathy