Categories: Film News

തെലുങ്കിൽ തുടർച്ചയായ നാലാം ഹിറ്റുമായി സംയുക്ത!!

മലയാളികളുടെപ്രിയ താരമാണ് സംയുക്ത മലയാളത്തിൽ നിരവധി സിനിമകളിൽ അഭിനയിച്ച സംയുക്ത ധനുഷിനൊപ്പം അഭിനയിച്ച് തമിഴിലും, പവൻ കാല്യാണിനൊപ്പം അഭിനയിച്ച് തെലുങ്കിലും അരങ്ങേറ്റം കുറിച്ചിരുന്നു.തെലുങ്കിലെ ഒരു പുതിയ സെൻസേഷനാണ് സംയുക്ത, തലുങ്ക് സിനിമാ വ്യവസായത്തിലെ ഗോൾഡൻ ലെഗ് എന്നാണ് താരമത്തെ വിളിക്കപ്പെടുന്നത്


സംയുക്ത സായ് തേജ് ടീമിൻറെ ഏറ്റവും പുതിയ ത്രില്ലറായ ‘വിരൂപാക്ഷ’, നിരൂപകരിൽ നിന്നും ആരാധകരിൽ നിന്നും മികച്ച പ്രതികരണമാണ് നേടിയത്. കാർത്തിക് ദാന്തു സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ ദിനത്തിൽ ആഗോള ബോക്സ് ഓഫീസിൽ ഏകദേശം 12 കോടി രൂപ നേടി. ഇത് സായ് തേജിന്റെ കരിയറിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഓപ്പണറായി മാറിയിരിക്കുകയാണ്. തെലുങ്കിൽ സർ, ബിംബിസാര, ഭീംല നായക് എന്നീ ചിത്രങ്ങളിലൂടെ സംയുക്ത വിജയം നേടിയിരുന്നു. ഭീംല നായകിൽ അഭിനയിച്ചെങ്കിലും ചെറിയ വേഷമാണ് ലഭിച്ചത്.


വിരൂപാക്ഷയുടെ വിജയത്തോടെ, തുടർച്ചയായി നാല് ഹിറ്റ് ചിത്രങ്ങളുമായി സംയുക്ത വിജയക്കൊടി പാറുകയാണ്. കാടിനോട് ചേർന്നുള്ള ഒരു ഗ്രാമത്തിൽ 1990 കാലഘട്ടത്തിൽ നടക്കുന്ന അത്യന്തം സംഭവബഹുലമായ കാര്യങ്ങൾ പറയുന്ന സിനിമയാണ് വിരൂപാക്ഷ.ശ്രീ വെങ്കടേശ്വര സിനി ചിത്രാ പ്രൊഡക്ഷൻ ഹൗസും സുകുമാർ റൈറ്റിങ്ങ്‌സും ചേർന്നാണ് സിനിമ നിർമ്മിച്ചത്

Aiswarya Aishu