Categories: Film News

പിറന്നാൾ ആഘോഷം ആഫ്രിക്കയിൽ; കേരളാ സാരിയിൽ തിളങ്ങി സാനിയ ഇയ്യപ്പൻ

നൃത്തവേദിയിൽ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് സാനിയ ഇയ്യപ്പൻ. മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച സാനിയ, ഇന്ന്് നായികയി നിരവധി സിനിമകളിലെത്തുന്നുണ്ട്. സിരവധി സിനിമകളിൽ ഇതിനോടകം വേഷമിട്ട താരം, ഇപ്പോൾ തന്റെ ഇരുപത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. ആഫ്രിക്കയിലെ കെനിയയിലാണ് ഇത്തവണ നടി തന്റെ പിറന്നാൾ ആഘോഷിച്ചത്.

കേരളാ സാരിയുടുത്ത് ഒരു റെസ്റ്റോറന്റിൽ ഇരിക്കുന്ന സാനിയയ്ക്ക് അരികിലേക്ക് കേക്കുമായി ആഫ്രിക്കൻ വംശജർ കടന്നുവരുന്ന വിഡിയോ പങ്കുവെച്ചുകൊണ്ട് താരം തന്‌റെ ഇൻസ്റ്റഗ്രമിൽ കുറിച്ചത് ഇങ്ങനെയാണ് ‘ഹലോ 21..ഒരു വർഷം കൂടി മുതിർന്നു, കൂടുതൽ മിടുക്കോടെയും സന്തോഷത്തോടെയും.. എല്ലാ ജന്മദിന ആശംസകൾക്കും നന്ദി ഞാൻ നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നു’. എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.

സാനിയ മമ്മൂട്ടി നായകനായി എത്തിയ ബാല്യകാല സഖി എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സുരോഷ് ഗോപി കേന്ദ്ര കഥാപാത്രമായ അപ്പോത്തിക്കരി എന്ന ചിത്രത്തിലും വേഷമിട്ടിരുന്നു. 2017ൽ ക്വീൻ എന്ന ക്യാമ്പസ് ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച സാനിയ അവസാനമായി അഭിനയിച്ചത് നിവിൻ പോളി നായകനായി എത്തിയ സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിലാണ്.

 

Aiswarya Aishu