അഞ്ജനയായി വന്ന് മലയാളക്കരയുടെ ജീവാംശമായ് മാറിയ പ്രിയനടി ഇപ്പോൾ സിനിമ നൽകിയ മാറ്റങ്ങൾ

2108 ൽ പുറത്തിറങ്ങിയ ടൊവീനോ തോമസ് ചിത്രം ‘തീവണ്ടി’ യിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ നടിയാണ് സംയുക്ത മേനോൻ, ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധയാണ് താരത്തിന് ലഭിച്ചത്. തീവണ്ടിയല്ല താരത്തിന്റെ ആദ്യ ചിത്രമെങ്കിലും നായികയായി എത്തുന്ന ആദ്യ ചിത്രം തീവണ്ടി ആയിരുന്നു. പോപ്പ്കോൺ എന്ന മലയാള ചിത്രത്തിൽ കൂടിയാണ് താരം അഭിനയജീവിതത്തിന് തുടക്കം കുറിച്ചത്. എന്നാൽ ഏറെ ശ്രദ്ധ നേടിക്കൊടുത്ത ചിത്രം തീവണ്ടിയാണ്.

ചിത്രത്തിലെ അഭിനയത്തിന് മികച്ച പിന്തുണയാണ് പ്രേഷകരുടെ ഭാഗത്ത് നിന്നും താരത്തിന് ലഭിച്ചത്. ലില്ലി എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷമാണു തീവണ്ടിയിലേക്ക് അവസരം ലഭിക്കുന്നത്, തുടർന്നു നിരവധി അവസരങ്ങൾ ആണ് സംയുക്തയെ തേടി എത്തിയത്, ഒരു യമണ്ടൻ പ്രണയ കഥ, കൽക്കി, എടക്കാട് ബറ്റാലിയൻ തുടങ്ങി നിരവധി ചിത്രങ്ങൾ സംയുക നായികയായി എത്തി. ജയസൂര്യ നായകനായ ചിത്രം വെള്ളം ആണ് താരത്തിന്റേതായി തിയേറ്ററിൽ എത്തിയ ഏറ്റവും പുതിയ ചിത്രം. മികച്ച അഭിപ്രായമാണ് ചിത്രത്തിലെ അഭിനയത്തിന് താരം നേടിയത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്ക് വെക്കാറുള്ള പോസ്റ്റുകൾ എല്ലാം പല വിവാദങ്ങളും ഉടക്കാറുണ്ട്. ഇതിന് മറുപടിയായി ഒരു സ്വാകാര്യ ചാനൽ വഴി പ്രതികരിക്കുകയും ഉണ്ടായി.സിനിമ രംഗങ്ങളിൽ പ്രവർത്തിക്കുമ്പോൾ സിനിമക്കൊത്ത മാറ്റങ്ങൾ നമ്മുക്കും ഉണ്ടാകും. ഞാൻ എന്താണെന്ന് നിങ്ങളെ ബോധിപ്പിക്കേണ്ട കാര്യമില്ല എന്നായിരുന്നു. ഇന്നിപ്പോൾ താരത്തെ തിരഞ്ഞുകൊണ്ടുള്ള പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്.