Film News

സിംപിള്‍ എലഗന്റ് ലുക്കില്‍ സംയുക്തവര്‍മ്മ!! കണ്ണനെ കണ്ട് താരദമ്പതികള്‍

മലയാളത്തിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. വിവാഹ ശേഷം സിനിമ വിട്ട സംയുക്ത കുടുംബിനിയായി കഴിയുകയാണ്. സിനിമയില്‍ തിളങ്ങി നിന്ന നായികമാരില്‍ ഒരാളായിരുന്നു സംയുക്ത. ബിഗ് സ്‌ക്രീനില്‍ സംയുക്തയെ കാണാറില്ലെങ്കിലും സോഷ്യലിടത്ത് താരം പ്രത്യക്ഷപ്പെടാറുണ്ട്.

പൊതുവേദികളില്‍ താരം എത്താറുണ്ട്. എവിടെ വച്ചുകണ്ടാലും ആരാധകര്‍ സ്‌നേഹവും പ്രകടിപ്പിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സംയുക്ത. യോഗയെ കുറിച്ചും വീഡിയോകളെല്ലാം പങ്കിടാറുണ്ട്. താരദമ്പതികളുടെ ഏക മകനാണ് ദക്ഷ് ധാര്‍മ്മിക്ക്.

ഇപ്പോഴിതാ സംയുക്തയുടെയും ബിജു മേനോന്റെയും പുത്തന്‍ ചിത്രങ്ങളും വീഡിയോയും ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ താരദമ്പതികളുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. പ്രിയതാരങ്ങളെ ഒരുമിച്ചു കണ്ടതോടെ ആകാംക്ഷയില്‍ ആയി ആരാധകര്‍. ഇരുവരെയും ആരാധകര്‍ ചുറ്റും പൊതിഞ്ഞു

ഗുരുവായൂര്‍ ഉണ്ണിക്കണ്ണനെ കാണാനെത്തിയിരിക്കുകയാണ് താരങ്ങള്‍. ഷൂട്ടിങ് ഇടവേളകളില്‍ ബിജുമേനോനും സംയുക്തയും ഗുരുവായൂരില്‍ എത്താറുണ്ട്. സെറ്റും മുണ്ടും ധരിച്ച് അതി സുന്ദരി ആയിട്ടാണ് സംയുക്ത അമ്പലത്തില്‍ എത്തിയത്. കഴുത്തില്‍ പുത്തന്‍ കാശുമാലയും അണിഞ്ഞിട്ടുണ്ട്. സിംപിള്‍ എലഗന്റ് ലുക്ക് എന്നാണ് ആരാധകര്‍ പറയുന്നത്.

Anu B