‘ഫേസ്മാസ്‌ക്ക് ധരിച്ചും ഓറല്‍ സെക്‌സ് ചെയ്യാം എന്ന് പഠിപ്പിച്ചു തന്നതിന് മഹേഷിന് നന്ദി’

കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് അറിയിപ്പ്. ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. വിവിധ രാജ്യാന്തര മേളകളില്‍ ഇടം നേടിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ദിവ്യപ്രഭയുമാണ് പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ലവ്ലീന്‍…

കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് അറിയിപ്പ്. ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്.
വിവിധ രാജ്യാന്തര മേളകളില്‍ ഇടം നേടിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ദിവ്യപ്രഭയുമാണ് പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ലവ്ലീന്‍ മിശ്ര, ഡാനിഷ് ഹുസൈന്‍, ഫൈസല്‍ മാലിക്, കണ്ണന്‍ അരുണാചലം തുടങ്ങിയ പ്രശസ്ത നാടക-ചലച്ചിത്ര താരങ്ങളും അണിനിരക്കുന്നുണ്ട്.

ചിത്രം ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലും പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഫഹദിനെ കമലഹാസന്‍ ആക്കാന്‍ നോക്കിയ മാലിക് ഇഷ്ടപ്പെട്ടില്ല എങ്കിലും കണ്ടിരിക്കാനുള്ള ഒരു കൗതുകമെങ്കിലും ഉണ്ടാക്കിയിരുന്നു.. എന്നാല്‍ ഈ സിനിമ പാടെ അവഗണിച്ചു കളയേണ്ട ബോറന്‍ സിനിമയാണെന്നാണ് സാന്‍ ജിയോ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഫേസ്മാസ്‌ക്ക് ധരിച്ചും ഓറല്‍ സെക്‌സ് ചെയ്യാം എന്ന് പഠിപ്പിച്ചു തന്നതിന് മഹേഷിന് നന്ദി, അതിന്റെ പേരില്‍ മികച്ച കോവിഡ് ബോധവത്കരണത്തിന് വെട്ടുക്കിളിയുടെ വക ഒരു അവാര്‍ഡും തരുന്നു . മാത്രമല്ല ‘ഹിന്ദി ഹമാര രാഷ്ട്ര ഭാഷ നഹി നഹി’ എന്ന് നിലവിളിക്കുന്ന കേരളത്തിലേക്ക് 90% ഹിന്ദി ഉപയോഗിക്കുന്ന ഒരു സിനിമയെ മലയാള സിനിമ എന്ന് പേരിട്ട് ഇറക്കിയ ഒടുക്കത്തെ ധൈര്യത്തിനും ഒരു കൈയ്യടി. മനഃപൂര്‍വ്വം വലിച്ചു നീട്ടുന്ന ഇത്തരം സിനിമകള്‍ ഏറെയാണ് ഇപ്പോള്‍ മലയാളത്തില്‍. ബുദ്ധിമാന്‍മാരുടെ സിനിമ അങ്ങിനെയാണെന്നതല്ല അതിന്റ കാരണം, ഗ്യാപ് ഫില്‍ ചെയ്യാന്‍ സംഭവങ്ങള്‍ കൈയ്യില്‍ ഇല്ല എന്നതാണ്. കഥ ഒരാളിലേക്ക് മാത്രം ഇങ്ങനെ ചുരുങ്ങി പോകുന്നതാണ് പുതു സിനിമകളുടെയൊക്ക ശാപം.
മഹേഷ് നാരായണന്റെ ടേക്ക് ഓഫ്, സീ യു സൂണ്‍ എന്നീ രണ്ട് സിനിമകളും ഒത്തിരി ഇഷ്ടപ്പെട്ടവയായിരുന്നു. ഫഹദിനെ കമലഹാസന്‍ ആക്കാന്‍ നോക്കിയ മാലിക് ഇഷ്ടപ്പെട്ടില്ല എങ്കിലും കണ്ടിരിക്കാനുള്ള ഒരു കൗതുകമെങ്കിലും ഉണ്ടാക്കിയിരുന്നു.. എന്നാല്‍ ഈ സിനിമ പാടെ അവഗണിച്ചു കളയേണ്ട ബോറന്‍ സിനിമയാണ്.
ദുബായിക്ക് പോകാന്‍ വിസ കിട്ടാന്‍ കാത്ത് ഡല്‍ഹിയില്‍ കഴിയുന്ന ഒരു മലയാളി കുടുംബം. കാശ് കൊടുത്താല്‍ വിസ വീട്ടില്‍ എത്തുന്ന ഈ കാലത്തും ആളുകള്‍ അവിടെപ്പോയി ഇത്തരം അവസ്ഥയില്‍ കിടക്കുന്നുണ്ടോ എന്നത് ഉറപ്പില്ലാത്തത് കൊണ്ടു ചോദിക്കുന്നില്ല.
ഭാര്യയുടെ എന്ന പേരില്‍ പ്രചരിച്ച ഒരു സെക്‌സ് വീഡിയോയുടെ പുറകെ ഇറങ്ങി തിരിക്കുന്ന ഭര്‍ത്താവ്. മാസ്‌ക് ഇട്ടുള്ള വായന ആയത് കൊണ്ടു അത് ഇനി ഭാര്യ തന്നെ ആണോ എന്നും ഭര്‍ത്താവിന് ഉറപ്പില്ല.
ഒടുവില്‍ ഈ വീഡിയോയില്‍ കണ്ട സ്ത്രീ ആരാണെന്ന് അറിയുമ്പോള്‍ പ്രതികാരദുര്‍ഗയായ ഭാര്യയുടെ ആവശ്യം ഞെട്ടിച്ചു.
‘ എനിക്ക് ആ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി ഈ വീഡിയോയില്‍ ഉള്ളത് ഞാനല്ല എന്ന് പറയണം ‘ എന്ത് തേങ്ങയാണ് ഇത് മഹേഷേ?
ഡല്‍ഹി മുഴുവനും നമ്മളെ ചുറ്റിച്ചിട്ട് ആ വീഡിയോ അപ്ലോഡ് ചെയ്തത് ആരാണെന്ന് ഒട്ട് അന്വേഷിക്കാനും മഹേഷ് മറന്ന് പോയി. ഈ ബഹളമൊക്ക നടക്കുന്നതിനിടയില്‍ വേറൊരു സ്ത്രീയും കുട്ടിയും കിടക്കുന്ന കട്ടിലിന്റെ മറുവശത്തു കിടന്ന് നായകനും നായികയും കൂടെ ഒരു എമെര്‍ജെന്‍സി ഇന്റര്‍കോഴ്‌സും. ടെന്‍ഷന്‍ വരുമ്പോള്‍ പൊങ്കല്‍ ഉണ്ടാകുന്ന പ്രത്യേക തരം അസുഖമുള്ള ആളാണോ നായകന്‍ എന്നത് അറിയില്ല താനും.
എന്തായാലും കഥ പിന്നീട് ഒരു മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ കൂടി ആക്കി മാറ്റത്തതിന് നന്ദി!
ചക്കൊച്ചന് മുടി മുന്‍പോട്ട് വലിച്ചിട്ടതല്ലാതെ വേറേ പുതുതായി ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. നായികയാകട്ടെ മാസ്‌ക് വെച്ചാലും വെച്ചില്ലെങ്കിലും ഫ്ളൂട്ട് വായിച്ചാലും ഇല്ലെങ്കിലും ഒരേ ഭാവം ഉടനീളം വിതറി. എന്നാല്‍ ചെറു വേഷങ്ങളില്‍ വന്ന എല്ലാവരെയും സ്വഭാവികമായി അഭിനയിച്ചതില്‍ അഭിനന്ദിക്കണം. ക്യാമറ ബിജിഎം എന്നീ വിഭാഗങ്ങളും നന്നായിരുന്നു.
ഈ സിനിമയ്ക്ക് ഏറ്റവും നല്ല സിനിമയ്ക്കുളള #IFFK അവാര്‍ഡ് കിട്ടിയതില്‍ നിന്നും മറ്റൊരു കാര്യം കൂടി മനസ്സിലായി. ഇതേ മേളയില്‍ മത്സരിച്ച ‘നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ നിലവാരമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.