ശരിക്കും ആ സീൻ കേട്ട് ഞാൻ ഞെട്ടി പോയി, എങ്കിലും അത് ചെയ്യേണ്ടി വന്നു!

നിരവധി നല്ല ചിത്രങ്ങളിൽ കൂടി മലയാളത്തിന്റെയും തമിഴിലെയും ആരാധകരെ സ്വന്തമാക്കിയ താരമാണ് സംഗീത. മലയാള സിനിമയിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയവർക്കൊപ്പം സിനിമ ചെയ്ത സംഗീത തമിഴിലും ശോഭിക്കുകയായിരുന്നു. പിതാമഹന്‍, ഉയിര്‍…

നിരവധി നല്ല ചിത്രങ്ങളിൽ കൂടി മലയാളത്തിന്റെയും തമിഴിലെയും ആരാധകരെ സ്വന്തമാക്കിയ താരമാണ് സംഗീത. മലയാള സിനിമയിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയവർക്കൊപ്പം സിനിമ ചെയ്ത സംഗീത തമിഴിലും ശോഭിക്കുകയായിരുന്നു. പിതാമഹന്‍, ഉയിര്‍ തുടങ്ങിയ ചിത്രങ്ങൾ തമിഴിലും താരത്തിന് ഏറെ ശ്രദ്ധ നേടാൻ സഹായകമായി. കുറച്ച് നാളുകളായി സിനിമകളിൽ നിന്ന് വിട്ട് നിന്ന താരം ഇപ്പോൾ തന്റെ സിനിമ ജീവിതത്തിലെ കുറിച്ച് മനസ്സ് തുറക്കുകയാണ്. ഒരുപാട് നല്ല ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെകിലും ഇഷ്ടമില്ലാതെ തനിക് സിനിമ ചെയ്യേണ്ടി വന്നിട്ടുണ്ട് എന്നാണു താരം പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

ഒരുപാട് നല്ല ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. എങ്കിലും എനിക്ക് ഒട്ടും താൽപ്പര്യം ഇല്ലാതെയും സിനിമകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. ഒരുപാട് ബോൾഡ് കഥാപാത്രങ്ങളുമായി പലരും എന്നെ സമീപിച്ചിട്ടുണ്ട്. അങ്ങനെ ഒരിക്കൽ ഒരു ബോൾഡ് കഥാപാത്രവുമായി ഒരു സംവിധായൻ തന്നെ സമീപിച്ചു. കഥയും കഥാപാത്രവും നല്ലതായിരുന്നു. എന്നാൽ ആ കഥാപാത്രം ആകുന്നതിൽ എനിക് കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. കാരണം ഭർത്താവിന് ഉറക്ക ഗുളിക കൊടുത്തതിന് ശേഷം ഭർത്താവിന്റെ സഹോദരനുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുന്ന ഒരു സ്ത്രീയുടെ കഥയായിരുന്നു അത്. കഥാപാത്രം ബോൾഡ് ആയിരുന്നുവെങ്കിലും അത്തരം രംഗങ്ങളിൽ അഭിനയിക്കാൻ എനിക്ക് ഒട്ടും താൽപ്പര്യം തോന്നിയില്ല. അത് കൊണ്ട് തന്നെ ഞാൻ ആ അവസരം നിരസിച്ചും.

എന്നാൽ പലരും ഇതേ കഥപറഞ്ഞു എന്നെ സമീപിച്ചു. ഒരു ബോധവൽക്കരണം ആണ് ഈ ചിത്രം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ഞാൻ സമ്മദിക്കുകയായിരുന്നു. കഥാപാത്രത്തിന് വേണ്ടി കുറച്ച് ശരീര പ്രദർശനം വേണമെന്ന് സംവിധായകൻ പറഞ്ഞപ്പോൾ ഞാൻ പറ്റില്ല എന്ന് പറഞ്ഞു. അങ്ങനെ കുറെ തർക്കങ്ങൾക്കും സംസാരങ്ങള്കും ശേഷമാണ് ആ ചിത്രം പൂർത്തിയായത്. റിലീസ് ദിവസം മാത്രമാണ് ഞാൻ ആ ചിത്രം കണ്ടത്. എന്നാൽ ചിത്രം വിജയമായിരുന്നു. അതിലെ എന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു എന്നും താരം പറഞ്ഞു.