മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ഭീഷ്മ പര്‍വ്വം. നിരവധി പേരാണ് ചിത്രത്തേയും മമ്മൂട്ടിയേയും പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ഭീഷ്മപര്‍വത്തിന്റെ പബ്ലിസിറ്റി ഡിസൈനെര്‍ സാനി യാസിനും പറയാനുള്ളത് അതുതന്നെ. എല്ലാം കേള്‍ക്കാനും കാണാനും തേടാനും താത്പര്യപ്പെടുന്ന പുതിയതില്‍ നിന്നും പുതിയതിലേക്കു തന്നെ വീണ്ടും വീണ്ടും സഞ്ചരിക്കുന്നയാളാണ് മമ്മൂട്ടിയെന്ന് സാനി യാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടിയെ കുറിച്ചുള്ള യാസിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.
‘ഇത് നോക്കെടാ എങ്ങനുണ്ടെന്നു…” ഭീഷ്മയിലെ ഒരു ചെറിയ സീക്വന്‍സ് കാണിച്ചു മമ്മൂക്കയുടെ ചോദ്യം….
‘ഓ ഈ പോര്‍ഷന്‍ ആണല്ലേ നമ്മള് അന്ന് പോസ്റ്റര്‍ അടിച്ചത്…’ എന്റെ മറുപടി കേട്ട മമ്മൂക്ക ഫോണ്‍ അവിടെ തന്നെ വെച്ച് ഇവന്റെയൊരു പോസ്റ്റര്‍ എന്ന ഭാവത്തില്‍ മുഖത്തേക്കൊരു നോട്ടം… കയ്യില്‍ നിന്ന് പാളി എന്ന് മനസ്സിലായ ഞാന്‍ ചുമ്മാ മുഖത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് നിന്ന്…
‘എടാ ഒരു സീന്‍ കാണുമ്പോ എന്റെ പെര്‍ഫോമന്‍സ് എങ്ങനുണ്ട്, നന്നായോ മോശമായോ, ആ സീനിലെ ലൈറ്റിംഗ്, ഉപയോഗിച്ച ക്യാമറ ഏതാ? അങ്ങനെ വല്ലതും നിന്റെ വായില്‍ നിന്ന് വരുമെന്നാണ് ഞാന്‍ വിചാരിച്ചതു പക്ഷെ ഇത് …’ ‘അത് പിന്നെ ഇക്കാ ഞാന്‍ ഒരു പോസ്റ്റര്‍ ഡിസൈനര്‍ കൂടെ ആണല്ലോ സ്വാഭാവികമായും വന്നു പോയൊരു കൈപ്പിഴ ഇനി ആവര്‍ത്തിക്കില്ല ??’
ഒട്ടനേകം ലക്ഷം കാമറ ഷട്ടറുകളില്‍ പതിഞ്ഞ വൈവിധ്യത്തിന്റെ പ്രതിരൂപം… ഇപ്പഴും അദ്ദേഹം ഒരു തുടക്കകാരനെക്കാളും ആവേശത്തില്‍ തന്നിലേക്ക് തന്നെ അതിസൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.. തന്റെ പ്രകടനങ്ങളെയും ചലനങ്ങളെയും മറ്റുള്ളവരെങ്ങനെയാണ് ആസ്വദിക്കുന്നതെന്നറിയാന് പണ്ട് സേതുമാധവന് സാറിന്റെ സെറ്റിലെ റിഫ്ലെക്ടറിലേക്കു നോക്കിയ അതെ കൗതുകത്തോടെ തന്നെ ഇന്നും കണ്ണുകളെ പറഞ്ഞയക്കുന്നു… എല്ലാം കേള്‍ക്കാനും കാണാനും തേടാനും താത്പര്യപ്പെടുന്നു പുതിയതില്‍ നിന്നും പുതിയത്തിലേക്കു തന്നെ വീണ്ടും വീണ്ടും സഞ്ചരിക്കുന്നു… അതുകൊണ്ടു തന്നെ ഏതു തലമുറയിലെ ഏതൊരാളേക്കാളും കൂടുതല്‍ ആ കാലത്തെ എല്ലാത്തിനെയും പറ്റിയും സംസാരിക്കാന്‍ അയാള്‍ക്കാകുന്നു.. കാരണം അത് മമ്മൂട്ടിയാണ് അവിടെ ഇങ്ങനെയൊക്കെയാണ്… Yes he is my icon, he is my idol and he is my patriarch ??
Note : ഞാന്‍ കണ്ട ആ സീന്‍ തിയേറ്ററില്‍ ഏറ്റവും ഓളമുണ്ടാകുന്ന ഒരു സീന്‍ അത് തന്നെയായിരിക്കും എന്ന് തന്നെയാണെന്റെ നിഗമനം… ശോ എന്നാ ഒരു എടുപ്പാ മൈക്കള്‍ അച്ചായന്??