‘ദ്വാദശിയില്‍..’ കവര്‍ സോങ്ങിന് അതിമനോഹരമായി ചുവടുവെച്ച് റിമി ടോമി

കവര്‍ സോങ്ങുകള്‍ അതിമനോഹരമായി ആലപിക്കുന്ന റിമിയുടെ വീഡിയോകള്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. എന്നാല്‍ ഇത്തവണ കവര്‍ സോങ്ങിന് വേണ്ടി പാടുക മാത്രമല്ല, ചുവടു വെക്കുക കൂടി ചെയ്തിട്ടുണ്ട് താരം. കമല്‍ സംവിധാനം ചെയ്ത ‘മധുരനൊമ്പരക്കാറ്റ്’ എന്ന ചിത്രത്തിലെ ദ്വാദശിയില്‍ മണിദീപിക… എന്ന് തുടങ്ങുന്ന ഗാനത്തിനാണ് റിമി കവര്‍ ഒരുക്കിയിരിക്കുന്നത്.

മനോഹരമായി പാടുന്നതിനൊപ്പം നൃത്ത ചുവടുകളും ചെയ്തിട്ടുണ്ട് റിമി. പാട്ടിനൊപ്പം റിമിയുടെ സാരിയിലുള്ള ലുക്കും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. വിദ്യ സാഗര്‍ ആയിരുന്നു മധുരനൊമ്പരക്കാറ്റിലെ ഈ പാട്ടിന് സംഗീതമൊരുക്കിയത്. കഴിഞ്ഞ ദിവസം വിദ്യ സാഗറിന്റെ അന്‍പത്തിയൊന്നാം ജന്മദിനമായിരുന്നു. അദ്ദേഹത്തിനുള്ള ആദരമായിട്ടാണ് റിമി കവര്‍ ഒരുക്കിയിരിക്കുന്നത്. യേശുദാസും സുജാത മോഹനുമാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. യൂസഫലി കെച്ചേരിയുടേതാണ് വരികള്‍.

Gargi