ഇനി അങ്ങോട്ടേക്കുള്ള യാത്രകൾക്ക് കൂട്ടായി ഒരു പുതിയ ആൾകൂടി, സന്തോഷം പങ്കുവെച്ച് സാനിയ!

മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് സാനിയ ഇയപ്പൻ. ക്വീന്‍ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച  സാനിയ തന്റെ ആദ്യ സിനിമ തന്നെ വാൻ വിജയമാക്കി എന്നതാണ് താരത്തിന് ഇത്ര പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്.ആദ്യ സിനിമയിലെ കഥാപാത്രം ട്രോളന്മാര്‍ ഏറ്റെടുത്തതോടെ നിരന്തരം ട്രോളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രത്യക്ഷപ്പെട്ട് കൊണ്ടിരുന്നു. സാനിയ തന്റെ അരങ്ങേറ്റത്തിലൂടെ തന്നെ ആറോളം അവാര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. താരരാജാക്കന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിച്ചും സാനിയ പ്രേക്ഷക പ്രശംസ സ്വന്തമാക്കി. മിക്കപ്പ്പോഴും താരം ഫോട്ടോഷൂട്ടുമായി എത്താറുണ്ട്. നല്ല പ്രതികരണങ്ങൾക്കപ്പം മിക്കപ്പോഴും താരം വിവാദങ്ങളിൽ അകപ്പെടാറുമുണ്ട്. സാനിയയുടെ ചിത്രങ്ങളെ വിമർശിച്ചുകൊണ്ട് പലപ്പോഴും നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാൽ അവയെ എല്ലാം വളരെ നിസ്സാരമായി കൈകാര്യം ചെയ്യാനും താരത്തിനു പ്രത്യേക കഴിവുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്.

Saniya Iyappan about movie

ഇപ്പോഴിതാ തന്റെ പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സാനിയ. തനിക്ക് ഇനി അങ്ങോട്ടേക്കുള്ള യാത്രകൾക്ക് പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് സാനിയ. കിയാ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ ആദ്യ വാഹനമായ സെൽറ്റോസ് ആണ് ഏറെ നാളത്തെ ആഗ്രഹ സഫലീകരണത്തിന്റെ ഭാഗമായി സാനിയ സ്വന്തമാക്കിയിരിക്കുന്നത്. ജിടി ലൈൻ, ടെക് ലൈൻ എന്നീ രണ്ട് വിഭാഗങ്ങളിൽ പെട്രോൾ എൻജിനും ഡീസൽ എൻജിനുമായാണ് വാഹനം ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്.  ഈ വാഹനത്തിന്റെ ഡീസൽ എൻജിൻ മോഡൽ ആണ് സാനിയ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.

ഏകദേശം 9.95 ലക്ഷം രൂപ മുതൽ  വില വരുന്ന വാഹനത്തിനു അതിന്റെ ഫാസിലിറ്റീസ് അനുസരിച്ച്  17.65 ലക്ഷം രൂപ വരെ എക്സ്ഷോറും വില വരുന്നുണ്ട്. ഏറെ നാളുകളായുള്ള തന്റെ ആഗ്രഹമാണ് ഇപ്പോൾ സഭലമായിരിക്കുന്നത് എന്ന് സാനിയ പറഞ്ഞു.

Devika Rahul