Film News

ആനകളെ തേച്ചുകുളിപ്പിച്ച് കെട്ടിപ്പിടിച്ച് സാനിയ!!

ക്വീന്‍ ചിത്രത്തിലെ ചിന്നുവായി ആരാധക ഹൃദയത്തിലിടം നേടിയ നായികയാണ് സാനിയ ഇയ്യപ്പന്‍. ഏറെ ആരാധകരുള്ള നടിയാണ് സാനിയ അയ്യപ്പന്‍. താരത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകാറുണ്ട്. പലപ്പോഴും വലിയ സൈബര്‍ ആക്രമണവും താരം നേരിടാറുണ്ട്. ഗ്ലാമസ് ചിത്രങ്ങള്‍ക്ക് രൂക്ഷ വിമര്‍ശനമാണ് കേള്‍ക്കാറുള്ളത്.

സോഷ്യലിടത്ത് വളരെ സജീവമാണ് താരം. സൈബര്‍ ആക്രമണം നിറയുമ്പോഴും താരം ചിത്രങ്ങള്‍ പങ്കിടാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. തായ്‌ലാന്‍ഡില്‍ നിന്നുള്ള രസകരമായ വിശേഷങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ആനകള്‍ക്കൊപ്പമുള്ള രസകരമായ ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

ആനക്കൊട്ടിലില്‍ ആനകളെ തേച്ചുകുളിപ്പിക്കുന്നു, ആനക്കുട്ടിയെ കെട്ടിപ്പിടിച്ചും തീറ്റ കൊടുത്തുമൊക്കെ അവയെ സ്‌നേഹിക്കുകയാണ് താരം. സാനിയയുടെ ചിത്രങ്ങളും വിഡിയോയുമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സാനിയയുടെ ധൈര്യം സമ്മതിക്കണമെന്നും ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്നാണ് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ചോദിക്കുന്നത്.

സംവിധായകന്‍ ഹനീഫ് അദേനിയും നിവിനും ഒന്നിക്കുന്ന ‘എന്‍പി42’ എന്ന സിനിമയില്‍ സാനിയയും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. സാനിയയുടേതായി ഒടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്.

Anu B