പുതുമുഖങ്ങളെ അണിനിരത്തി സഞ്ജിത്ത് ചന്ദ്രസേനന്റെ ചിത്രം… പൂജയും സ്വിച്ച് ഓണും നടന്നു

വൈ എന്റര്‍ടൈന്‍മെന്റ്‌സും കിഷ്‌കിന്ധ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും ചോറ്റാനിക്കര അമ്പലത്തില്‍ വച്ച് നടന്നു. ഒട്ടേറെ പുതുമുഖങ്ങള്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത് സഞ്ജിത്ത് ചന്ദ്രസേനന്‍. ‘ത്രയം ‘, ‘നമുക്ക് കോടതിയില്‍ കാണാം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള സഞ്ജിത്തിന്റെ ചിത്രമാണിത്. 90 കാലഘട്ടത്തില്‍ പാലക്കാട് ഉള്‍ ഗ്രാമത്തില്‍ നടക്കുന്ന ഒരു ക്രൈം ഡ്രാമ അതുമായി ബന്ധപെട്ട് തുടര്‍ന്നു നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.പ്രശസ്ത നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍ ആദ്യ ഭദ്രദീപം തെളിച്ചു. വൈ എന്റര്‍ടൈന്‍മെന്റ്‌സ് മാനേജിങ് ഡയറക്ടര്‍ മനു പത്മനാഭന്‍ നായര്‍, ലൂമിനാര്‍ ഫിലിംസ് മാനേജിങ് ഡയറക്ടര്‍ ജിജോ മാത്യു, ഗോപകുമാര്‍, ഡയറക്ടര്‍ സഞ്ജിത് ചന്ദ്രസേനന്‍,എഡിറ്റര്‍ സാഗര്‍ദാസ്, ക്യാമറാമാന്‍ മാത്യു പ്രസാദ്, സംഗീത സംവിധായകന്‍ രാഹുല്‍ സുബ്രഹ്‌മണ്യം,പ്രോജക്ട് ഡിസൈനര്‍ എന്‍ എസ് രതീഷ്, വിനോദ് വേണുഗോപാല്‍ എന്നിവരും ഭദ്രദീപം തെളിച്ചു. തിരക്കഥാകൃത്ത് ദേവദത്ത് ഷാജി ക്ലാപ്പ് അടിച്ചു. പ്രശസ്ത ക്യാമറാമാന്‍ സിനു സിദ്ധാര്‍ത്ഥ് സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു.
നടിമാരായ സരയൂ,ബഷീര്‍ ബാഷി, ആല്‍ഫി പഞ്ഞിക്കാരന്‍, ഡയറക്ടര്‍ ചാള്‍സ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ചിത്രത്തിന്റെ ഛായാഗ്രഹണം മാത്യു പ്രസാദ് കെ. സംഗീത സംവിധാനം രാഹുല്‍ സുബ്രഹ്‌മണ്യന്‍. എഡിറ്റര്‍ സാഗര്‍ ദാസ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ധനേഷ് ആനന്ദ്. മുഖ്യ സംവിധാന സഹായി സജിത്ത് ബാലകൃഷ്ണന്‍. മുഖ്യ ഛായാഗ്രഹണ സഹായി വിപിന്‍ ഷാജി. പ്രൊജക്റ്റ് ഡിസൈന്‍ എന്‍ എസ് രതീഷ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നിജില്‍ ദിവാകര്‍. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. സംവിധാന സഹായികള്‍ സുജിത്ത് സുരേന്ദ്രന്‍, നിവേദ് ആര്‍ അശോക്, അബ്ദുള്‍ മുഹ്‌സിന്‍, ശ്രീരാഗ് വി രാമന്‍. അസ്സിസിയേറ്റ് എഡിറ്റര്‍ അര്‍ജുന്‍ ആസാദ്. സ്റ്റില്‍സ് വിഘനേഷ് പ്രദീപ്. ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ച് അവസാന വാരത്തോടുകൂടി പാലക്കാട് നെന്മാറ, പല്ലശന ഭാഗങ്ങളിലായി ആരംഭിക്കും.