പെര്‍ഫെക്ട് കാസ്റ്റിംഗ് എന്ന് പറഞ്ഞാല്‍ ദാ ഇതാണ്!! മണികണ്ഠന്റെ രണ്ടും കല്പിച്ചുള്ള വരവും

കമ്മട്ടിപ്പാടം എന്ന മലയാളം സിനിമയിലെ ബാലന്‍ ചേട്ടന്‍ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ആരാധകഹൃദയത്തിലിടം നേടിയ താരമാണ് നടന്‍ മണികണ്ഠന്‍ ആചാരി. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ താരത്തിന് സ്‌ക്രീന്‍ പ്രസന്‍സുള്ള നിരവധി കഥാപാത്രങ്ങള്‍ തന്നെ തേടിയെത്തി. ഇപ്പോഴിതാ തിയ്യേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം അഞ്ചക്കള്ളകോക്കാനിലും മണികണ്ഠന്‍ ശ്രദ്ധേയമായ വേഷത്തിലെത്തിയിട്ടുണ്ട്. ചെമ്പന്‍ വിനോദ് നിര്‍മ്മിച്ച് സഹോദരന്‍ ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്ത ചിത്രമാണ് അഞ്ചക്കള്ളകോക്കാന്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയ ചിത്രം
കൗതുകമുണര്‍ത്തുന്ന പേരും മൗത്ത് പബ്ലിസിറ്റിയിലൂടെയും ശ്രദ്ധേയമായിരിക്കുകയാണ്.

മണികണ്ഠനെ കുറിച്ച് സഞ്ജു ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമാകുകയാണ്.
അഭിനയിച്ച ആദ്യ സിനിമ തന്നെ സൂപ്പര്‍ഹിറ്റ്. നിരൂപകരെക്കൊണ്ടും പ്രേക്ഷകരെ കൊണ്ടും ഗംഭീര നടന്‍ എന്ന് പറയിപ്പിക്കാന്‍ മണികണ്ഠന്‍ ആചാരിക്ക് തന്റെ ആദ്യ സിനിമയായ കമ്മട്ടിപ്പാടം തന്നെ ധാരാളമായിരുന്നു. പിന്നീടും പല സിനിമകളിലും അഭിനയിച്ചുവെങ്കിലും ഈ അടുത്തകാലത്ത് നല്ല വേഷങ്ങളൊന്നും പുള്ളിക്ക് കിട്ടിയിരുന്നില്ല.

ഇത്രയും ഗംഭീര നടനായിട്ടും എന്തുകൊണ്ട് സംവിധായകര്‍ ഇദ്ദേഹത്തിന് അവസരങ്ങള്‍ നല്‍കുന്നില്ല എന്ന് പലപ്പോഴുമെനിക്ക് തോന്നിയിട്ടുണ്ട്. എന്നാല്‍ 2024 മണികണ്ഠന്‍ ആചാരിയുടെ കൂടെ വര്‍ഷമാണ്…????
കുറെ നാളിന് ശേഷം പുള്ളിക്ക് കിട്ടുന്ന ഒരു ഗംഭീര റോളാണ് അഞ്ചക്കള്ളകോക്കാനിലെ ശങ്കരാഭരണമെന്ന കഥാപാത്രം.????
മണികണ്ഠന്റെ പെര്‍ഫോമന്‍സായാലും ശെരി ശങ്കരാഭരണമെന്ന കഥാപാത്രമായാലും ശരി.. രണ്ടും ഒന്നിനൊന്ന് പൊളിയാണ്.
പെര്‍ഫെക്ട് കാസ്റ്റിംഗ് എന്നൊക്കെ പറഞ്ഞാല്‍ ദാ ഇതാണ് സംഭവം??
ഫൈറ്റ്, സെന്റിമെന്റ്‌സ് എല്ലാം ഒരേ പൊളി
ചില സീനിലൊക്കെ ശെരിക്കും ഗൂസ്ബംബ്‌സ് അടിച്ചിരുന്നുപോയി..??
ഈ വര്‍ഷം തന്നെ കഴിഞ്ഞ മാസങ്ങളില്‍ പുറത്തിറങ്ങിയ മലൈക്കോട്ടയ് വാലിബനിലും ഭ്രമയുഗത്തിലുമൊക്കെ ചെറിയ റോളുകളാണെങ്കില്‍ പോലും പെര്‍ഫോമന്‍സ് കൊണ്ട് Top Notch ആയിരുന്നു പുള്ളി.
അഞ്ചക്കള്ളകോക്കാന്‍ കൂടിയായപ്പോള്‍ മണികണ്ഠന്റെ രണ്ടും കല്പിച്ചുള്ള വരവ് തന്നെയാണിതെന്ന് അടിവരയിട്ടുറപ്പിക്കുകയാണ്..??
ഇദ്ദേഹത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായം ഒന്ന് പറഞ്ഞെ…… ?