‘ഫണ്‍ ഫില്‍ഡ് എന്റര്‍ടെയ്‌നര്‍’!!! പ്രേമലുവിന് കൈയ്യടിച്ച് ശിവകാര്‍ത്തികേയന്‍

മലയാളം ഹൃദയത്തിലേറ്റിയതിന് പിന്നാലെ തമിഴകവും തെലുങ്കുവും പ്രേമലുവിനെ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി സൂപ്പര്‍ താരങ്ങളുടെ അഭിനന്ദനങ്ങളാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രത്തിനെ അഭിനന്ദിച്ചിരിക്കുകയാണ് തമിഴ് നടന്‍ ശിവകാര്‍ത്തികേയന്‍. പ്രേമലുവിനെയും അതിന്റെ അണിയറ പ്രവര്‍ത്തകരെയും ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ്…

മലയാളം ഹൃദയത്തിലേറ്റിയതിന് പിന്നാലെ തമിഴകവും തെലുങ്കുവും പ്രേമലുവിനെ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി സൂപ്പര്‍ താരങ്ങളുടെ അഭിനന്ദനങ്ങളാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രത്തിനെ അഭിനന്ദിച്ചിരിക്കുകയാണ് തമിഴ് നടന്‍ ശിവകാര്‍ത്തികേയന്‍. പ്രേമലുവിനെയും അതിന്റെ അണിയറ പ്രവര്‍ത്തകരെയും ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം അഭിനന്ദിച്ചിരിക്കുന്നത്.

‘ഫണ്‍ ഫില്‍ഡ് എന്റര്‍ടെയ്‌നര്‍’ എന്നാണ് പ്രേമലുവിനെക്കുറിച്ച് ശിവകാര്‍ത്തികേയന്‍ കുറിച്ചത്. സംവിധായകന്‍ ഗിരീഷ് എഡി, സഹതിരക്കഥാകൃത്ത് കിരണ്‍ ജോസി, അഭിനേതാക്കളായ മമിതാ ബൈജു. നസ്‌ലിന്‍, സംഗീത് പ്രതാപ്, അഖില ഭാര്‍ഗവന്‍, ശ്യാം മോഹന്‍, സിനിമയുടെ നിര്‍മ്മാതാക്കളായ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍, ഫഹദ് ഫാസില്‍, സംഗീത സംവിധായകന്‍ വിഷ്ണു വിജയ് എന്നിവരെയെല്ലാം പേരെടുത്ത് താരം അഭിനന്ദിക്കുന്നുണ്ട്.

സിനിമയുടെ തെലുങ്ക് പതിപ്പ് പുറത്തിറങ്ങിയതിന് പിന്നാലെ തെലുങ്ക് താരം മഹേഷ് ബാബുവും പ്രേമലുവിനെ പ്രശംസിച്ചെത്തിയിരുന്നു. തനിക്കും കുടുംബത്തിനും ചിത്രം ഇഷ്ടപ്പെട്ടെന്നും അടുത്ത കാലത്ത് ഇതുപോലെ ചിരിച്ച സിനിമ വേറെയില്ലെന്നായിരുന്നു താരം പറഞ്ഞത്.

സിനിമയുടെ തെലുങ്ക് ഡബ്ബിംഗ് അവകാശം പ്രശസ്ത സംവിധായകന്‍ എസ്എസ് രാജമൗലിയുടെ മകന്‍ എസ് എസ് കാര്‍ത്തികേയ സ്വന്തമാക്കിയത്. റെഡ് ജെയ്ന്റ് മൂവീസ് ആണ് ചിത്രം തമിഴിലേക്ക് എത്തിക്കുന്നത്. റിലീസ് ചെയ്ത് ഒരു മാസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബില്‍ എത്തിയിരുന്നു. മൂന്ന് കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിന് ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും വലിയ നേട്ടമാണിത്.

നസ്‌ലിനും മമിതയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു.