ആ സുഹൃത്തുക്കൾ കുടുംബസമേതം വീണ്ടും കണ്ടുമുട്ടിയപ്പോൾ ; ആഘോഷമാക്കി ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട രണ്ടു താരങ്ങളാണ് സംവിധായകൻ ബേസിൽ ജോസഫും ക്രിക്കറ്റ് താരം സഞ്ജു സാംസണും. സമൂഹമാധ്യമങ്ങളിൽ സജീവമായ ഇരുവരുടെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

അത്തരത്തിൽ ഇരുവരും ഭാര്യമാർക്കൊപ്പം ദുബൈയിൽ വെച്ച് കണ്ടു മുട്ടിയപ്പോഴുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ബേസിൽ തന്നെയാണ് ഈ ഒരു ചിത്രം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്.

സഞ്ജുവിനെയും ഭാര്യ ചാരുലതയെയും ബേസിലിന്റെ ഭാര്യ എലിസബത്തിനെയും മെൻഷൻ ചെയ്തുകൊണ്ടാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒട്ടനവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. സഞ്ജുവും കമന്റുമായി എത്തിയിട്ടുണ്ട്. ‘എവിടെ എത്തി’ എന്നാണ് സഞ്ജുവിന്റെ കമന്റ്.