അഭിരാമിയാണ് ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത്. സുരേഷ് ഗോപി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുകയാണ് ഈ ചിത്രത്തിലൂടെ. കോളേജ് പ്രൊഫസർ ആയാണ് ബിജു മേനോൻ ചിത്രത്തിൽ വേഷമിടുന്നത്. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ഈ വർഷത്തെ ആദ്യ ചിത്രം ഗരുഡൻ ഇന്ന് തിയറ്ററുകളിലെത്തി. നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോന് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വലിയൊരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ബിജുമേനോനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗരുഡൻ. ചിത്രത്തിന്റെ കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ ഇന്ന് രാവിലെ 9 മണിയോടെയേ ആരംഭിച്ച് കഴിഞ്ഞപ്പോള്‍ ആദ്യഘട്ടത്തില്‍ മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇന്നലെ നടന്ന പ്രിവ്യൂവില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ പ്രചരിച്ചിരുന്നു. കൊച്ചി പിവിആര്‍ ലുലുവില്‍ ഇന്നലെ രാത്രി 7 മണിക്കായിരുന്നു പ്രിവ്യൂ ഷോ നടത്തിയത്. മലയാള സിനിമയിലെ യുവതാരങ്ങളും സിനിമ നിരൂപകരുമടക്കം രവധി പേരാണ് കൊച്ചിയിൽ നടന്ന പ്രിവ്യൂ ഷോ കാണാനെത്തിയത്. ചിത്രത്തിന്റെ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫനും ചിത്രം കാണാൻ എത്തിയിരുന്നു. ഇന്ന് വമ്പന്‍ അഭിപ്രായങ്ങളാണ് ആദ്യ ഷോയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.